ആ​സാം പൗ​ര​ത്വ ര​ജി​സ്റ്റ​റി​ൽ വ​ൻ ക്ര​മ​ക്കേ​ട്; 108 കോ​ടി​യു​ടെ ത​ട്ടി​പ്പെ​ന്നു സി​എ​ജി
Friday, December 6, 2019 5:28 AM IST
ഗോ​ഹ​ട്ടി: ആ​സാം പൗ​ര​ത്വ ര​ജി​സ്റ്റ​ർ ന​ട​ത്തി​പ്പി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന ആ​രോ​പ​ണം ശ​രി​വ​ച്ച് ക​ണ്‍​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ (സി​എ​ജി) റി​പ്പോ​ർ​ട്ട്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ 108 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യെ​ന്നാ​ണ് സി​എ​ജി സ​മ​ർ​പ്പി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

സി​എ​ജി റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 2013-14 മു​ത​ൽ 2017-18 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 905.72 കോ​ടി രൂ​പ​യാ​ണ് എ​ൻ​ആ​ർ​സി ന​ട​ത്തി​പ്പി​നാ​യി ന​ൽ​കി​യ​ത്. ഇ​തി​ൽ 108 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യാ​ണു സി​എ​ജി ക​ണ്ടെ​ത്ത​ൽ. പൗ​ര​ത്വ ര​ജി​സ്റ്റ​ർ ഫ​ണ്ടി​ൽ വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കാ​ട്ടി ആ​സാം പ​ബ്ളി​ക് വ​ർ​ക്സ് (എ​പി​ഡ​ബ്ള്യു) എ​ന്ന സം​ഘ​ട​ന സി​ബി​ഐ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​സാം പൗ​ര​ത്വ ര​ജി​സ്റ്റ​ർ മു​ൻ കോ​ർ​ഡി​നേ​റ്റ​ർ പ്ര​തീ​ഷ് ഹ​ജേ​ല​യെ കൂ​ടു​ത​ൽ വെ​ട്ടി​ലാ​ക്കു​ന്ന​താ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട്. ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തീ​ക് ഹ​ജേ​ല​യെ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട്ടു സ്ഥ​ലം മാ​റ്റി​യി​രു​ന്നു.

ഓ​ഗ​സ്റ്റ് മു​പ്പ​ത്തൊ​ന്നി​നാ​ണ് ആ​സാ​മി​ൽ ദേ​ശീ​ത പൗ​ര​ത്വ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് 20 ല​ക്ഷം പേ​ർ പൗ​ര​ത്വ​ത്തി​ന് അ​ർ​ഹ​ര​ല്ലാ​താ​യി. ഇ​വ​ർ​ക്ക് വീ​ണ്ടും രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.