വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നടത്തി
1599814
Wednesday, October 15, 2025 1:56 AM IST
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടു കോടി രൂപ ചെലവിൽ വെള്ളരിക്കുണ്ടിൽ നിർമിക്കുന്ന ആധുനിക ബസ്സ്റ്റാൻഡ് കം ഷോപ്പിംഗ് കോപ്ലക്സിന്റെ ശിലാസ്ഥാപനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലത്തും വികസനപദ്ധതികൾക്കായി പണം കണ്ടെത്താൻ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നിശ്ചയദാർഢ്യത്തെ അദ്ദേഹം അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണി ത്താൻ എംപി മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, സി. രേഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാധാമണി, അംഗങ്ങളായ അലക്സ് നെടിയകാല, ടി. അബ്ദുൾ ഖാദർ, മോൻസി ജോയ്, കെ.ആർ.വിനു, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ആർ.ഷൈനി, ഹരീഷ് പി.നായർ, എം.പി. ജോസഫ്, അബ്ദുൾ ഗഫൂർ, പ്രിൻസ് ജോസഫ്, കെ. സതീശൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ, വെള്ളരിക്കുണ്ട് വികസന സമിതി പ്രതിനിധി ബാബു കോഹിനൂർ എന്നിവർ പ്രസംഗിച്ചു.