ഇ​ന്ത്യ-​വി​ൻ​ഡീ​സ് ട്വ​ന്‍റി-20 പ​ര​മ്പ​ര: ആ​ദ്യ മ​ത്സ​രം മും​ബൈ​യി​ല്‍ നി​ന്ന് മാ​റ്റി
Saturday, November 23, 2019 2:56 AM IST
മും​ബൈ: ഇ​ന്ത്യ-​വെ​സ്റ്റി​ൻ​ഡീ​സ് ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം മും​ബൈ​യി​ൽ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മാ​റ്റി. ഡി​സം​ബ​ർ ആ​റി​ന് മും​ബൈ​യി​ൽ ന​ട​ക്കേ​ണ്ട മ​ത്സ​ര​മാ​ണ് സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ബി​സി​സി​ഐ മാ​റ്റി​യ​ത്. പ​ക​രം ഡി​സം​ബ​ർ 11ന് ​ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന മൂ​ന്നാം മ​ത്സ​രം മും​ബൈ​യി​ൽ വ​ച്ച് ന​ട​ക്കും.

ഡി​സം​ബ​ർ ആ​റി​ന് ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്ക​പ്പെ​ട്ട​തി​ന്‍റെ 27–ാം വാ​ർ​ഷി​ക ദി​ന​മാ​ണ്. അ​ന്നേ​ദി​വ​സം മ​ത്സ​രം ന​ട​ത്തി​യാ​ല്‍ മ​തി​യാ​യ സു​ര​ക്ഷ ന​ൽ​കാ​നാ​വി​ല്ലെ​ന്നും വേ​ദി മാ​റ്റ​ണ​മെ​ന്നും മും​ബൈ പോ​ലീ​സ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നെ അ​റി​യി​ച്ചി​രു​ന്നു. അ​യോ​ധ്യ കേ​സി​ലെ സു​പ്രീം കോ​ട​തി വി​ധി​ക്കു​ശേ​ഷം വ​രു​ന്ന ആ​ദ്യ ബാ​ബ​റി മ​സ്ജി​ദ് ദി​ന​മെ​ന്ന നി​ല​യി​ല്‍ രാ​ജ്യ​മെ​മ്പാ​ടും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കു​ന്ന​ത്.

മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​രി​ലെ ര​ണ്ടാം മ​ത്സ​രം ഡി​സം​ബ​ർ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.