മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി: മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ണ​റാ​യി​ലെ വീ​ടി​ന് പോ​ലീ​സ് സു​ര​ക്ഷ
Friday, November 22, 2019 10:00 PM IST
ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പി​ണ​റാ​യി​യി​ലെ വീ​ടി​നു​മു​ന്നി​ൽ ഇ​നി തോ​ക്കേ​ന്തി​യ പോ​ലീ​സു​കാ​ർ കാ​വ​ൽ നി​ൽ​ക്കും. ര​ണ്ടു സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രും നാ​ല് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​ക്ക് മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്. ഇ​നി​മു​ത​ൽ പി​ണ​റാ​യി​യി​ലെ വീ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ദേ​ഹ​പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ​മാ​സം മു​ത​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഡ​ൽ​ഹി​യി​ലും മ​റ്റും യാ​ത്ര​ചെ​യ്യു​ന്പോ​ൾ ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.