ചീരാലിൽ വീണ്ടും പുലി ആക്രമണം: വളർത്തുനായയെ കൊണ്ടുപോയി
1591308
Saturday, September 13, 2025 5:57 AM IST
സുൽത്താൻ ബത്തേരി: ചീരാലിൽ വീണ്ടും പുലിയുടെ ആക്രമണം. ചീരാൽ കായൽകുന്ന് സജിതയുടെ വളർത്തുനായയെ പുലി ആക്രമിച്ചത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും നായയെ പുലി കൊണ്ടുപോകുകയായിരുന്നു.
കഴിഞ്ഞ ദിവസം ചീരാൽ ചൗണ്ടൻമൂല അച്ചാമ്മയുടെ വളർത്തുനായയെ പുലി കൊന്നു തിന്നിരുന്നു.