ക​ഥ പ​റ​യു​മ്പോ​ൾ സി​നി​മ​യി​ലൂ​ടെ പ​രി​ചി​ത​യാ​യ ന​ടി രേ​വ​തി ശി​വ​കു​മാ​ർ വി​വാ​ഹി​ത​യാ​യി. കോ​ട്ട​യം പൊ​ൻ​കു​ന്നം ചി​റ​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ രേ​വ​തി​യെ ന​ന്ദു സു​ദ​ർ​ശ​നാ​ണ് താ​ലി​ചാ​ർ​ത്തി​യ​ത്. ബ​ന്ധു​ക്ക​ളു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഗു​രു​വാ​യൂ​രി​ൽ വ​ച്ചാ​യി​രു​ന്നു രേ​വ​തി​യു​ടെ വി​വാ​ഹം.

ക​ഥ പ​റ​യു​മ്പോ​ൾ എ​ന്ന ചി​ത്ര​ത്തി​ൽ ഷ​ഫ്‌​ന നി​സാം, രേ​വ​തി ശി​വ​കു​മാ​ർ, അ​മ​ൽ അ​ശോ​ക് എ​ന്നി​വ​രാ​ണ് ശ്രീ​നി​വാ​സ​ന്‍റെ​യും മീ​ന​യു​ടെ​യും മ​ക്ക​ളാ​യി സ്ക്രീ​നി​ലെ​ത്തി​യ​ത്. ക​ഥ പ​റ​യു​മ്പോ​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്കാ​യ കു​സേ​ല​നി​ലും രേ​വ​തി അ​ഭി​ന​യി​ച്ചി​രു​ന്നു.

മ​ക​ന്‍റെ അ​ച്ഛ​ൻ എ​ന്ന ചി​ത്ര​ത്തി​ലും ശ്രീ​നി​വാ​സ​ന്‍റെ മ​ക​ളാ​യി രേ​വ​തി എ​ത്തി. വ​ട​ക്ക​ൻ സെ​ൽ​ഫി, വ​ള്ളീം തെ​റ്റി പു​ള്ളി തെ​റ്റി, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും രേ​വ​തി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.