വിത്തുത്പാദന കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു
1591323
Saturday, September 13, 2025 6:25 AM IST
കൊട്ടാരക്കര : കാൽ നൂറ്റാണ്ട് മുൻപ് നെടുവത്തൂർ പഞ്ചായത്തിലെ പുല്ലാമലയിൽ തുടക്കം കുറിച്ച വിത്തുത്പാദന കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു.
25വർഷം മുൻപ് സംസ്ഥാനകൃഷി വകുപ്പിന്റെ മേൽ നോട്ടത്തിൽ നെടുവത്തൂർ കൃഷി ഭവനും പഞ്ചായത്തും മുൻകൈ എടുത്താണ് വിത്തുത്പാദനത്തിനും തൈകൾ വിപണനം ചെയ്യുന്നതിനുമായി പുല്ലാമലയിൽ കെട്ടിടം നിർമിച്ചത്.
ഉത്പാദന കേന്ദ്രം വരുന്നതോട് കൂടി പ്രദേശവാസികൾക്ക് ദിവസവേതന അടിസ്ഥാനത്തിൽ തൊഴിൽ ലഭിക്കുമെന്നുള്ള പ്രതീക്ഷയും ഉണ്ടായിരുന്നു.
സർക്കാരിൽ നിന്നും പച്ചക്കറി വിത്തുകളും തൈകളും യഥേഷ്ടം വിപണിയിൽ എത്തുന്നതിനാൽ പുല്ലാമലയിൽ തുടക്കം കുറിച്ച വിത്തുൽപ്പാദന കേന്ദ്രത്തെ അവഗണിച്ചു. കോവിഡ് കാലയളവിൽ ഈ കെട്ടിടം രോഗികൾക്കായി തുറന്നു കൊടുത്തിരുന്നു. എന്നാൽ പഞ്ചായത്തിൽ തന്നെ നിരവധി സർക്കാർ സ്ഥാപനങ്ങൾ വാടകകെട്ടിടത്തിൽ ഇപ്പോഴും പ്രവർത്തിക്കുകയാണ്.