മാ​ന​ന്ത​വാ​ടി: വ​ട​ക്കെ വ​യ​നാ​ടി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വാ​യി പ​ഴ​ശി പാ​ർ​ക്ക്. ഓ​ണാ​വ​ധി ആ​രം​ഭി​ച്ച ഓ​ഗ​സ്റ്റ് 28 മു​ത​ൽ ഈ​മാ​സം ഏ​ഴ് വ​രെ പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച​ത് 1876 പേ​ർ. വ​രു​മാ​ന ഇ​ന​ത്തി​ൽ ല​ഭി​ച്ച​ത് 67,480 രൂ​പ. ഓ​ണ​ത്തി​ന് പി​റ്റേ​ന്ന് ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യി​ലൂ​ടെ ല​ഭി​ച്ച​ത് 22520 രൂ​പ​യും. മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ 10 ല​ക്ഷം രൂ​പ​യും വ​രു​മാ​ന​മാ​യി ല​ഭി​ച്ചി​രു​ന്നു. സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന പാ​ർ​ക്ക് 1994 ലാ​ണ് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ഏ​റ്റെ​ടു​ത്ത​ത്.

4.55 ഹെ​ക്ട​റി​ൽ വ്യാ​പി​ച്ച് കി​ട​ക്കു​ന്ന പാ​ർ​ക്കി​ന്‍റെ ലാ​ൻ​ഡ് സ്കേ​പ്പിം​ഗും മു​ള​ങ്കൂ​ട്ട​ങ്ങ​ളും വെ​ള്ള​ച്ചാ​ട്ട​വും വാ​ട്ട​ർ ഫൗ​ണ്ട​നും ന​ട​പ്പാ​ത​യും ക​ഫ്റ്റീ​രി​യ​യും ഇ​രി​പ്പി​ട​ങ്ങ​ളു​മെ​ല്ലാം വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

വ​യ​നാ​ട് പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി പാ​ർ​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സോ​ർ​ബിം​ഗ് ബോ​ൾ, മ​ൾ​ട്ടി സീ​റ്റ് സീ ​സോ, മ​ൾ​ട്ടി പ്ലേ ​ഫ​ണ്‍ സി​സ്റ്റം, മേ​രി ഗോ ​റൗ​ണ്ട്, വാ​ട്ട​ർ കി​യോ​സ്ക്ക്, വാ​ട്ട​ർ ആ​ക്ടി​വി​റ്റീ​സ്, കു​ടി​വെ​ള്ള സൗ​ക​ര്യം എ​ന്നി​വ​യെ​ല്ലാ​മാ​ണ് ഇ​വി​ടെ ആ​ധു​നി​ക രീ​തീ​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മു​തി​ർ​ന്ന​വ​ർ​ക്ക് 40 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 20 രൂ​പ​യു​മാ​ണ് നി​ര​ക്ക്,പാ​ർ​ക്കി​ൽ നി​ന്ന് വ​ള്ളി​യൂ​ർ​ക്കാ​വ് വ​രെ ക​ബ​നി​യി​ലൂ​ടെ​യു​ള്ള റി​ഫ​ർ റാ​ഫ്റ്റി​ങ്ങ്, മ്യു​സി​ക് ഫൗ​ണ്ട​ൻ എ​ന്നി​വ​യും ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഡി​ടി​പി​സി മാ​നേ​ജ​ർ ര​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.