ഹൂ​ബ്ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്ഫോ​ട​നം; ഒ​രാ​ൾ​ക്കു പ​രി​ക്ക്
Tuesday, October 22, 2019 2:11 AM IST
ബം​ഗ​ളൂ​രു: വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ൽ ഹൂ​ബ്ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്ഫോ​ട​നം. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത പാ​ഴ്സ​ൽ ഒ​രാ​ൾ എ​ടു​ത്ത​പ്പോ​ഴാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റെ​ന്നും സ​മീ​പ​ത്തെ ഗ്ലാ​സ് ത​ക​ർ​ന്നെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. ചെ​റി​യ സ്ഫോ​ട​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ലാ​റ്റ്ഫോം നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ ശേ​ഷം പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ ഹെ​ഡ്‌​ക്വാ​ർ​ട്ടേ​ഴ്സാ​ണ് ഹൂ​ബ്ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.