കൂ​ട​ത്താ​യി കൊ​ല​ക്കേ​സ്: പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ
Friday, October 18, 2019 4:22 PM IST
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക്കേ​സി​ലെ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജോ​ളി​യു​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്നു പ്ര​തി​ക​ളെ​യും താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശ​നി​യാ​ഴ്ച വ​രെ റി​മാ​ൻ​ഡ് ചെ​യ്ത്.

കേ​സി​ലെ മു​ഖ്യ പ്ര​തി പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ റോ​യി​യു​ടെ ഭാ​ര്യ ജോ​ളി(47), ര​ണ്ടാം പ്ര​തി ക​ക്കാ​വ​യ​ൽ മ​ഞ്ചാ​ടി​യി​ൽ വീ​ട്ടി​ൽ എം.​എ​സ്. മാ​ത്യു (44), മൂ​ന്നാം പ്ര​തി താ​മ​ര​ശ്ശേ​രി പ​ള്ളി​പ്പു​റം ത​ച്ചം​പൊ​യി​ൽ മു​ള്ള​മ്പ​ല​ത്തി​ൽ വീ​ട്ടി​ൽ പ്ര​ജി​കു​മാ​ർ(48) എ​ന്നി​വ​രു​ടെ ജാ​മ്യ​പേ​ക്ഷ ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് കോ​ട​തി ഒ​രു ദി​വ​സ​ത്തേ​യ്ക്ക് ഇ​വ​രെ റി​മാ​ൻ​ഡി​ൽ വി​ട്ട​ത്.

റോ​യ് തോ​മ​സി​നെ സ​യ​നൈ​ഡ് ചേ​ർ​ത്ത ഭ​ക്ഷ​ണം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​വ​രു​ടെ​യും റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.