സ​ർ​ഫ്രാ​സി​ന്‍റെ നാ​യ​ക സ്ഥാ​നം തെ​റി​ച്ചു; പാ​ക്കി​സ്ഥാ​ന് ടെ​സ്റ്റി​നും ട്വി​ന്‍റി20​ക്കും പു​തി​യ നാ​യ​ക​ൻ​മാ​ർ
Friday, October 18, 2019 2:57 PM IST
ക​റാ​ച്ചി: പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ നാ​യ​ക​സ്ഥാ​ന​ത്തു നി​ന്ന് സ​ർ​ഫ്രാ​സ് അ​ഹ​മ്മ​ദി​നെ നീ​ക്കി. ടെ​സ്റ്റ്, ട്വി​ന്‍റി20 ടീ​മു​ക​ളു​ടെ നാ​യ​ക സ്ഥാ​ന​ത്തു​നി​ന്നാ​ണ് സ​ർ​ഫ്രാ​സി​നെ നീ​ക്ക​യ​ത്. അ​തേ​സ​മ​യം ഏ​ക​ദി​ന ടീ​മി​നെ സ​ർ​ഫ്രാ​സ് ന​യി​ക്കും. എ​ന്നാ​ൽ അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ​യി​ൽ മാ​ത്ര​മാ​ണ് ഇ​നി പാ​ക്കി​സ്ഥാ​ന് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ ഉ​ള്ള​ത്.

സ​ർ​ഫ്രാ​സി​ന് പ​ക​ര​ക്കാ​ര​നാ​യി അ​സ്ഹ​ർ അ​ലി​യാ​ണ് പാ​ക് ടെ​സ്റ്റ് ടീ​മി​ന്‍റെ പു​തി​യ നാ​യ​ക​ൻ. ബാ​ബ​ർ അ​സ​മാ​ണ് ട്വി​ന്‍റി20 ടീ​മി​ന്‍റെ നാ​യ​ക​ൻ. അ​ടു​ത്ത ട്വി​ന്‍റി20 ലോ​ക​ക​പ്പ് വ​രെ​യാ​ണ് ബാ​ബ​ർ അ​സം ടീ​മി​നെ ന​യി​ക്കു​ക.

2017ലെ ​ചാ​ന്പ്യ​ൻ​സ് ട്രോ​ഫി സ​ർ​ഫ്രാ​സി​ന്‍റെ കീ​ഴി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ​ത്. ട്വി​ന്‍റി20 റ​ങ്കിം​ഗി​ൽ പാ​ക്കി​സ്ഥാ​ൻ ഒ​ന്നാ​മ​ത് എ​ത്തി​യ​തും സ​ർ​ഫ്രാ​സി​ന്‍റെ നാ​യ​ക മി​ക​വി​ലാ​യി​രു​ന്നു. എ​ന്നാ​ൽ സ്വ​ന്തം നാ​ട്ടി​ൽ ശ്രീ​ല​ങ്ക​യോ​ട് ഏ​റ്റ പ​രാ​ജ​യ​മാ​ണ് സ​ർ​ഫ്രാ​സി​ന് തി​രി​ച്ച​ടി​യാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.