ഭീ​ക​ര​സം​ഘ​ട​നാ ബ​ന്ധം: കാ​ഷ്മീ​രി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Sunday, September 22, 2019 3:12 AM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​സം​ഘ​ട​യു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ടു പേ​ർ പി​ടി​യി​ൽ. സു​ഹി​ൽ അ​ഹ​മ്മ​ദ് ലാ​ട്ടൂ, ബ​ഷീ​ർ അ​ഹ​മ്മ​ദ് ലോ​ൺ എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ഇ​വ​രെ പു​ൽ​വാ​മ ജി​ല്ല​യി​ൽ നി​ന്നാ​ണ് കാ​ഷ്മീ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ട്ര​ക്കി​ൽ എ​കെ യ​ന്ത്ര​ത്തോ​ക്കു​ക​ൾ കാ​ഷ്മീ​രി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ക്ക​വേ ക​ഠു​വ​യി​ൽ വ്യാ​ഴാ​ഴ്ച പി​ടി​യി​ലാ​യ മൂ​ന്നു ഭീ​ക​ര​വാ​ദി​ക​ൾ ന​ല്കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. പി​ടി​യി​ലാ​യ ലാ​ട്ടൂ​വാ​ണ് ട്ര​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.