സൗ​ദി​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണം മു​ന്ന​റി​യി​പ്പ്: ഇ​റാ​ൻ
Wednesday, September 18, 2019 2:22 PM IST
ടെ​ഹ്റാ​ൻ: യു​ദ്ധ​ത്തി​ൽ‌ ത​ക​ർ‌​ന്ന രാ​ജ്യ​ത്ത് യു​എ​സ് പി​ന്തു​ണ​യോ​ടെ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലി​നു​ള്ള മ​റു​പ​ടി​യും യു​ദ്ധ​ത്തി​നു​ള്ള മു​ന്ന​റി​യി​പ്പു​മാ​ണ് സൗ​ദി എ​ണ്ണ കേ​ന്ദ്ര​ത്തി​നു നേ​ർക്ക് യെമൻ നടത്തിയ ആ​ക്ര​മ​ണ​മെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ റു​ഹാ​നി. യെമൻ, ആ​ശു​പ​ത്രി​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യി​ല്ല, സ്കൂ​ളി​നു നേ​ര​യും സാ​ന ബ​സാ​റി​നു നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്തി​യി​ല്ല. വ്യാ​വ​സാ​യി​ക കേ​ന്ദ്ര​ത്തി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഇ​തൊ​രു മു​ന്ന​റി​യി​പ്പാ​ണെ​ന്നും റു​ഹാ​നി പ​റ​ഞ്ഞു. ഈ ​മേ​ഖ​ല​യി​ൽ യു​ദ്ധ​മു​ണ്ടാ​യേ​ക്കാ​മെ​ന്ന​തു പ​രി​ഗ​ണി​ച്ച് മു​ന്ന​റി​യി​പ്പി​ൽ​നി​ന്നും പാ​ഠം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും റു​ഹാ​നി പ​റ​ഞ്ഞു. സൗ​ദി​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണം ഇ​റാ​ൻ നി​ഷേ​ധു​ച്ചു. ഇ​റാ​ന്‍റെ ആ​യു​ധ​മ​ല്ല ഹൂ​തി​ക​ളു​ടെ ആ​യു​ധ​മാ​ണ് എ​ണ്ണ കേ​ന്ദ്ര​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​റാ​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.