ക​ട​ലി​ൽ കെ​ട്ടി​താ​ഴ്ത്തി​യി​ല്ല: യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട നി​ല​യി​ൽ; പോ​ലീ​സി​നെ ക​റ​ക്കി പ്ര​തി​ക​ൾ
Saturday, August 24, 2019 3:59 PM IST
അ​ന്പ​ല​പ്പു​ഴ: പ​റ​വൂ​റി​ൽ ബാ​റി​ൽ മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന് ക​ട​ലി​ൽ കെ​ട്ടി​താ​ഴ്ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പോ​ലീ​സി​നെ ക​റ​ക്കി പ്ര​തി​ക​ൾ. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ബീ​ച്ചി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.

പ​റ​വൂ​ർ ര​ണ്ടു​തൈ വെ​ളി​യി​ൽ മ​നോ​ഹ​ര​ന്‍റെ മ​ക​ൻ മ​നു​വാ​ണ് (കാ​ക​ൻ മ​നു - 27) ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ആ​ദ്യം അ​റ​സ്റ്റി​ലാ​യ ര​ണ്ടു പേ​രു​ടെ മൊ​ഴി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ട​ലി​ൽ കെ​ട്ടി​താ​ഴ്ത്തി​യ​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ കേ​സി​ൽ ശ​നി​യാ​ഴ്ച ര​ണ്ടു പേ​ർ​കൂ​ടി പി​ടി​യി​ലാ​കു​ക​യും ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്ത​തോ​ടെ മൃ​ത​ദേ​ഹം ബീ​ച്ചി​ൽ കു​ഴി​ച്ചി​ട്ട​താ​യി പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ക​ട​ലി​ൽ കെ​ട്ടി​താ​ഴ്ത്തി​യെ​ന്നു പ​റ​ഞ്ഞ് പോ​ലീ​സി​നെ കു​ഴ​പ്പി​ക്കാ​നാ​ണ് പ്ര​തി​ക​ൾ ശ്ര​മി​ച്ച​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 19 മു​ത​ൽ മ​നു​വി​നെ കാ​ണാ​താ​യ​താ​യി പി​താ​വ് മ​നോ​ഹ​ര​ൻ പോ​ലീ​സി​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​ത്. ബാ​റി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ച്ച സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.