ആരിഫിനെ ജയിപ്പിച്ചത് ഈഴവർ; കോ​ൺ​ഗ്ര​സി​നെ​തി​രാ​യ പ്ര​തി​കാ​ര​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി
Friday, May 24, 2019 5:54 PM IST
ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ.​എം.​ആരിഫി​നെ ജ​യി​പ്പി​ച്ച​ത് ചേ​ർ​ത്ത​ല​യി​ലെ ഈ​ഴ​വ​രാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഈ​ഴ​വ​രു​ടെ ചോ​ര​യും നീ​രു​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തെ വ​ള​ർ​ത്തി​യ​ത്. എ​ന്നി​ട്ടും ഈ​ഴ​വ​രെ വേ​ണ്ട​വി​ധ​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ഷാ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ത​ട​യാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ച്ചു. ത​ന്നെ ആ​ക്ര​മി​ച്ച കോ​ൺ​ഗ്ര​സി​നെ​തി​രെ പ്ര​തി​കാ​രം ചെ​യ്തു. കി​ട്ടി​യ സു​വ​ർ​ണാ​വ​സ​രം പാ​ഴാ​ക്കി​യി​ല്ല. ആ​രീ​ഫി​നെ ജ​യി​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ധി ധൃ​തി​പി​ടി​ച്ച് ന​ട​പ്പാ​ക്കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും പി​ണ​റാ​യി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്ത രീ​തി ചി​ല​രി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി. വ​നി​താ മ​തി​ൽ കെ​ട്ടി​യ​തി​ന്‍റെ അ​ടു​ത്ത ദി​വ​സം ത​ന്നെ പൊ​ളി​ച്ചു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.