എന്തൊരു തോൽവിയാണ്; കോണ്‍ഗ്രസിന്‍റെ ഒൻപത് മുൻ മുഖ്യമന്ത്രിമാർക്ക് പരാജയം
Friday, May 24, 2019 10:34 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രാ​ജ​യ​ത്തി​ന്‍റെ ആ​ഴ​മേ​റു​ന്നു. ഒ​ൻ​പ​ത് മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​ണ് ഇ​ത്ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട​ത്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​മേ​ഠി​യി​ൽ തോ​റ്റ​ത്തും പാ​ർ​ട്ടി​ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​ണ്.

മൂ​ന്ന് ത​വ​ണ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഷീ​ലാ ദി​ക്ഷിത് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രാ​ണ് പ​രാ​ജ​യം നൂ​ക​ർ​ന്ന​ത്. ബി​ജെ​പി​യു​ടെ മ​നോ​ജ് തി​വാ​രി​യോ​ടാ​ണ് ഷി​ലാ ദി​ക്ഷിത് പ​രാ​യ​പ്പെ​ട്ട​ത്.

ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഭൂ​പി​ന്ദ​ർ സിം​ഗ് ഹൂ​ഡ, ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഹ​രീ​ഷ് റാ​വ​ത്ത്, മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ദി​ഗ്‌​വി​ജ​യ് സിം​ഗ്, മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി സു​ശി​ൽ കു​മാ​ർ ഷി​ണ്ഡെ, മേഘാലയ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മു​ഗ​ൾ സാ​ഗ്മ, ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി വീ​ര​പ്പ മൊ​യ്ലി, അ​രു​ണാ​ച​ൽ പ്രദേശ് മു​ൻ മു​ഖ്യ​മ​ന്ത്രി ന​ബം ടു​കി, മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ശോ​ക് ച​വാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.