വോ​ട്ട് കുത്താനെ​ത്തി​യ വ​യോ​ധി​ക​നെ പ​ശു​ കുത്തി
Tuesday, April 23, 2019 12:38 PM IST
ത​ളി​പ്പ​റ​മ്പ്: വോ​ട്ട് ചെ​യ്യാ​ന്‍ വ​ന്ന​യാ​ളെ പ​ശു കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു. ക​രി​മ്പം അ​ള്ളാം​കു​ള​ത്തെ മൊ​യ്തീ​ന്‍​കു​ട്ടി എ​ന്ന കു​ട്ടി​ക്കാ​ണ് (86) പ​രി​ക്ക്. ഇ​ദ്ദേ​ഹ​ത്തെ ത​ളി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പുലർച്ചെ 7.30 നാ​യി​രു​ന്നു സം​ഭ​വം. ക​രി​മ്പം ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ലെ ബൂ​ത്തി​ല്‍ വോ​ട്ട്‌ ചെ​യ്യാ​നെ​ത്തിയപ്പോഴാണ് സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലു​ള്ള പ​ശു പു​റ​ത്തേ​ക്കോ​ടി വ​രു​ന്ന​തി​നി​ട​യി​ല്‍ വയോധികനെ കു​ത്തി വീ​ഴ്ത്തി​യ​ത്.

വീ​ഴ്ച്ച​യി​ല്‍ മു​ഖ​ത്തും കൈ​യ്ക്കും പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.