ബി​ജു​വി​നെ സം​ര​ക്ഷി​ക്കും ആ​ക്ഷ​ൻ​ഹീ​റോ; സൈ​ബ​ർ ആ​ക്ര​മ​ണം നീ​ച​മെ​ന്ന് സു​രേ​ഷ് ഗോ​പി
Saturday, April 20, 2019 4:05 PM IST
തൃ​ശൂ​ർ: ത​ന്നെ പി​ന്തു​ണ​ച്ച ന​ട​ൻ ബി​ജു മേ​നോ​നെ ഏ​ത​റ്റം​വ​രെ​യും സം​ര​ക്ഷി​ക്കു​മെ​ന്നു തൃ​ശൂ​രി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി. ബി​ജു മേ​നോ​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം നീ​ച​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​തൊ​ക്കെ നേ​താ​ക്ക​ളാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് ത​നി​ക്ക​റി​യാം. ബി​ജു​വി​നെ ഇ​ല്ലാ​താ​ക്കാ​നാ​ണ് ശ്ര​മ​മെ​ങ്കി​ൽ അ​ത് കൈ​യി​ൽ‌​വ​ച്ചാ​ൽ മ​തി​യെ​ന്നും രൂ​ക്ഷ​ഭാ​ഷ​യി​ൽ സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു.

സു​രേ​ഷ് ഗോ​പി​ക്ക് വി​ജയാ​ശം​സ നേ​ര്‍​ന്ന ബി​ജു മേ​നോ​ന് നേ​രെ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​ണ്ടാ​യി​രു​ന്നു. ചാ​ണ​ക​ക്കു​ഴി​യി​ല്‍ വീ​ണാ​ല്‍ പി​ന്നെ മ​ല​യാ​ളി​ക​ള്‍ മാ​റ്റി​നി​ര്‍​ത്തും എ​ന്നാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. ഇ​തി​നു പി​ന്നാ​ലെ ബി​ജു​വി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് അ​ജു വ​ര്‍​ഗീ​സ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി താ​ര​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.