രാ​ഹു​ൽ ഉ​റ​ങ്ങു​ക​യ​ല്ലാ​യി​രു​ന്നു; വാ​ർ​ത്താ​സ​മ്മേ​ള​നം മാ​റ്റി​യ​തി​ന്‍റെ ചു​രു​ള‍​ഴി​യു​ന്നു
Friday, March 22, 2019 3:26 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം മാ​റ്റി​വ​ച്ച​തി​ന്‍റെ ചു​രു​ള​ഴി​യു​ന്നു. ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണം രാ​ഹു​ൽ ഗാ​ന്ധി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ പു​റ​ത്തു​വി​ടാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രാ​ഹു​ൽ നി​ശ്ച​യി​ച്ചി​രു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​നം മാ​റ്റി​വ​ച്ച​ത്.

എ​ന്നാ​ൽ കാ​ര​വ​ൻ മാ​ഗ​സി​ന്‍ ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​തോ​ടെ രാ​ഹു​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു കോ​ൺ​ഗ്ര​സ് വ​ക്താ​വ് ര​ൺ​ദീ​പ് സിംഗ് സു​ർ​ജേ​വ​ല വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നും നേ​താ​ക്ക​ൾ​ക്കു​മാ​യി ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ 1,800 കോ​ടി​യു​ടെ കോ​ഴ​പ്പ​ണം ന​ൽ​കി​യെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​രു​ൺ ജ​യ്റ്റ്ലി, രാ​ജ്നാ​ഥ് സിം​ഗ്, നി​തി​ൻ ഗ​ഡ്ക​രി, മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ൽ.​കെ.​അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി തു​ട​ങ്ങി​യ​വ​ർ​ക്ക് പ​ണം ന​ൽ​കി​യ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ബി​ജെ​പി കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് 1000 കോ​ടി​യും നേ​താ​ക്ക​ൾ​ക്ക് 800 കോ​ടി​യും ന​ൽ​കി. നി​തി​ൻ ഗ​ഡ്ക​രി, അ​രു​ൺ ജ​യ്റ്റ്ലി എ​ന്നി​വ​ർ​ക്ക് 150 കോ​ടി, രാ​ജ്നാ​ഥ് സിം​ഗി​ന് 100 കോ​ടി, അ​ഡ്വാ​നി​ക്കും മു​ര​ളി മ​നോ​ഹ​ർ ജോ​ഷി​ക്കും 50 കോ​ടി ന​ൽ​കി.

നേ​ര​ത്തെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം മാ​റ്റി​യ​തി​നെ ബി​ജെ​പി പ​രി​ഹ​സി​ച്ചി​രു​ന്നു. രാ​ഹു​ല്‍ രാ​വി​ലെ എ​ഴു​ന്നേ​റ്റി​ല്ലെ​ന്ന് തോ​ന്നു​ന്നു​വെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ പ​രി​ഹാ​സം. എ​ന്താ​യാ​ലും ന​ന്നാ​യി, രാ​വി​ലെ നു​ണ​പ്ര​ചാ​ര​ണം ഒ​ഴി​വാ​യി​യെ​ന്നും ബി​ജെ​പി ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് തി​രി​ച്ച​ടി​ച്ചി​രു​ന്നു. രാ​വി​ലെ​യോ, ഉ​ച്ച​യ്‌​ക്കോ, രാ​ത്രി​യി​ലോ ചോ​ര്‍ ചൗ​ക്കീ​ദാ​ര്‍ ഒ​രു വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത് കേ​ട്ടി​രു​ന്നെ​ങ്കി​ല്‍ സ​ന്തോ​ഷ​മാ​യേ​നെ. അ​തി​ന് അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മോ എ​ന്നും കോ​ണ്‍​ഗ്ര​സ് ചോ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.