കൊ​ച്ചി​യി​ലെ അ​ഗ്നി​ബാ​ധ: നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യം തേ​ടി, 18 അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്ത്
Wednesday, February 20, 2019 1:34 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ക​ള​ത്തി​പ്പ​റ​മ്പ് റോ​ഡി​ലെ പാ​ര​ഗ​ൺ ഗോ​ഡൗ​ണി​ൽ പ​ട​ർ​ന്നു പി​ടി​ച്ച തീ ​നി​യ​ന്ത്ര​ണാ​തീ​തം. ര​ണ്ടു​മ​ണി​ക്കൂ​റാ​യി​ട്ടും തീ ​നി​യ​ന്ത്രി​ക്കാ​നാ​യി​ട്ടി​ല്ല. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 30 ലേ​റെ യൂ​ണി​റ്റു​ക​ളാ​ണ് സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ള്ള​ത്. ആ​റു​നി​ല കെ​ട്ടി​ട​ത്തി​ൽ വ​ൻ​തോ​തി​ലാ​ണ് തീ ​പ​ട​ർ​ന്നി​രി​ക്കു​ന്ന​ത്. തീ​യ​ണ​യ്ക്കാ​ൻ നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യ​വും തേ​ടി.

മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ളും ഇ​വി​ടേ​യ്ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു നി​ല​ക​ളി​ലാ​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ എ​ല്ലാ നി​ല​ക​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഗോ​ഡൗ​ണാ​യ​തി​നാ​ൽ ത​ന്നെ വ​ൻ​തോ​തി​ൽ സ്റ്റോ​ക്കു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലെ സൂ​ച​ന.

സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലും ഫ്ലാ​റ്റു​ക​ളി​ലു​മു​ള്ള​വ​രെ ഇ​വി​ടെ നി​ന്നും ഒ​ഴി​പ്പി​ച്ചു. തീ ​പ​ട​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.