കാഷ്മീരിൽ പോലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം
Friday, January 18, 2019 9:21 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പുൽവാമയിൽ പോലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം. കക്കപ്പോറ പോലീസ് സ്റ്റേഷനു നേരെയാണ് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്.

സ്റ്റേഷൻ വളപ്പിനു പുറത്തു നിന്ന് ഉള്ളിലേക്ക് ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.