ഇ­.​പി­​യു­​ടെ പ­​രാ­​തി; ക­​ഴ­​ക്കൂ­​ട്ടം അ­​സി­​സ്റ്റ​ന്‍റ് ക­​മ്മീ­​ഷ​ണ​ര്‍ പ്രാ­​ഥ​മി­​ക അ­​ന്വേ­​ഷ­​ണം ന­​ട​ത്തും
ഇ­.​പി­​യു­​ടെ പ­​രാ­​തി; ക­​ഴ­​ക്കൂ­​ട്ടം അ­​സി­​സ്റ്റ​ന്‍റ് ക­​മ്മീ­​ഷ​ണ​ര്‍ പ്രാ­​ഥ​മി­​ക അ­​ന്വേ­​ഷ­​ണം ന­​ട​ത്തും
Saturday, May 4, 2024 3:08 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: ത­​നി­​ക്കെ­​തി­​രേ വാ​ര്‍­​ത്ത ച­​മ­​യ്­​ക്കു­​ന്ന­​തി​ല്‍ ഗൂ­​ഢാ­​ലോ­​ച­​ന­​യു­​ണ്ടെ­​ന്ന് ആ­​രോ­​പി­​ച്ച് ഇ​ട­​ത് മു​ന്ന­​ണി ക​ണ്‍­​വീ­​ന​ര്‍ ഇ.​പി.​ജ­​യ­​രാ­​ജ​ന്‍ ന​ല്‍​കി­​യ പ­​രാ­​തി­​യി​ല്‍ പ്രാ­​ഥ​മി­​ക അ­​ന്വേ­​ഷ­​ണ­​ത്തി­​നാ­​യി ക­​ഴ­​ക്കൂ­​ട്ടം അ­​സി­​സ്റ്റ​ന്‍റ് ക­​മ്മീ­​ഷ​ണ​റെ ചു­​മ­​ത­​ല­​പ്പെ­​ടു​ത്തി. പ­​രാ­​തി­​യി​ല്‍ ക­​ഴ­​മ്പു­​ണ്ടെ­​ന്ന് പ്രാ­​ഥ​മി­​ക അ­​ന്വേ­​ഷ­​ണ­​ത്തി​ല്‍ ബോ­​ധ്യ­​പ്പെ­​ട്ടാ​ല്‍ കേ­​സ് ര­​ജി­​സ്റ്റ​ര്‍ ചെ­​യ്­​ത് അ­​ന്വേ​ഷ­​ണം ന­​ട­​ത്താ­​നാ­​ണ് തീ­​രു­​മാ​നം.

കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക­​ര​ന്‍, ബി­​ജെ­​പി നേ­​താ­​വ് ശോ​ഭ സു­​രേ­​ന്ദ്ര​ന്‍, ദ​ല്ലാ​ള്‍ ടി.​പി.​ന­​ന്ദ­​കു­​മാ​ര്‍ എ­​ന്നി­​വ​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് ഇ.​പി ഡി­​ജി­​പി­​ക്ക് പ­​രാ­​തി ന​ല്‍­​കി­​യ​ത്. ബി­​ജെ­​പി­​യി​ല്‍ ചേ­​രാ​ന്‍ ഇ.​പി പ്ര­​കാ­​ശ് ജാ­​വ­​ദേ­​ക്ക­​റു­​മാ­​യി ച​ര്‍­​ച്ച ന­​ട­​ത്തി­​യെ­​ന്ന് ആ­​രോ­​പ­​ണ­​മു­​യ​ര്‍­​ന്ന പ­​ശ്ചാ­​ത്ത­​ല­​ത്തി­​ലാ­​ണ് പ­​രാ​തി.


മൂ­​ന്ന് പേ​രും ചേ​ര്‍­​ന്ന് ഗൂ​ഢാ­​ലോ­​ച­​ന ന­​ട­​ത്തി ത­​നി­​ക്കെ­​തി­​രേ തെ​റ്റാ­​യ വാ​ര്‍­​ത്ത പ്ര­​ച­​രി­​പ്പി­​ച്ചെ­​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ­​ക്കു­​ള­​ത്തു​ള്ള ത​ന്‍റെ മ​ക­​ന്‍റെ ഫ്ലാ​റ്റി​ല്‍ ബി­​ജെ­​പി നേ­​താ­​വ് പ്ര­​കാ­​ശ് ജാ­​വ­​ദേ­​ക്ക­​റെ ന­​ന്ദ­​കു­​മാ​ര്‍ കൊ­​ണ്ടു­​വ­​ന്ന­​ത് ഗൂ​ഢാ­​ലോ­​ച­​ന­​യു­​ടെ ഭാ­​ഗ­​മാ­​യാ​ണെ​ന്നും പ­​രാ­​തി­​യി​ല്‍ ആ­​രോ­​പി­​ച്ചി­​രു­​ന്നു. സം­​ഭ­​വ­​ത്തി​ല്‍ പ്ര­​ത്യേ­​ക സം​ഘ­​ത്തെ നി­​യോ­​ഗി­​ച്ച് അ­​ന്വേ​ഷ­​ണം ന­​ട­​ത്ത­​ണ­​മെ­​ന്നാ­​ണ് ഇ.​പി­​യു­​ടെ ആ­​വ­​ശ്യം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<