തി​രി​ച്ച​ടി​ച്ച് ബാ​ഴ്സ, ത​ക​ർ​ന്ന​ടി​ഞ്ഞ് ലെ​വാ​ന്‍റെ; ഡെം​ബ​ലെ​യ്ക്ക് ഇ​ര​ട്ട​ഗോ​ൾ
Friday, January 18, 2019 5:25 AM IST
നൂ​കാ​ന്പ്: സ്പാ​നി​ഷ് ക്ല​ബ്ബ് ബാ​ഴ്സ​ലോ​ണ കോ​പ്പ ഡെ​ൽ​റേ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ ലെ​വാ​ന്‍റെ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു ബാ​ഴ്സ​യു​ടെ മു​ന്നേ​റ്റം.

ആ​ദ്യ പാ​ദ​ത്തി​ൽ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ലെ​വാ​ന്‍റെ ബാ​ഴ്സ​യെ വീ​ഴ്ത്തി​യി​രു​ന്നു. ര​ണ്ടാം പാ​ദം ജ​യി​ച്ച​തോ​ടെ ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി 4-2 എ​ന്ന സ്കോ​റി​ലാ​ണ് ബാ​ഴ്സ ക്വാ​ർ​ട്ട​റി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ഒൗ​സ്മാ​ൻ ഡെം​ബ​ലെ ബാ​ഴ്സ​യ്ക്കാ​യി ഇ​ര​ട്ട​ഗോ​ൾ നേ​ടി​യ​പ്പോ​ൾ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ വ​ക​യാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ മൂ​ന്നാം ഗോ​ൾ. 30, 31 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഡെം​ബ​ലെ​യു​ടെ ഗോ​ളു​ക​ൾ.

ക​ഴി​ഞ്ഞ നാ​ലു സീ​സ​ണു​ക​ളി​ലെ​യും കോ​പ്പ ഡെ​ൽ​റേ ജേ​താ​ക്ക​ളാ​ണ് ബാ​ഴ്സ. ക​ഴി​ഞ്ഞ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ ബാ​ഴ്സ​യ്ക്കാ​യി മെ​സി​യു​ടെ ഏ​ഴാം ഗോ​ളാ​യി​രു​ന്നു ലെ​വാ​ന്‍റ​യ്ക്കെ​തി​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.