ലെ​​വ​​ർ​​കു​​സെ​​ൻ: ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ചാ​​ന്പ്യ​ന്മാ​​രാ​​യ ബ​​യേ​​ർ ലെ​​വ​​ർ​​കു​​സെ​​ൻ തോ​​ൽ​​വി അ​​റി​​യാ​​തെ തു​​ട​​ർ​​ച്ച​​യാ​​യി 49 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി. അ​​പ​​രാ​​ജി​​ത കു​​തി​​പ്പി​​ന്‍റെ യൂ​​റോ​​പ്യ​​ൻ അ​​പാ​​ര​​ത​​യാ​​യി​​രി​​ക്കു​​ക​​യാ​​ണ് സ്പാ​​നി​​ഷ് മു​​ൻ​​താ​​രം സാ​​ബി അ​​ലോ​​ണ്‍​സോ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന ലെ​​വ​​ർ​​കു​​സെ​​ൻ.

യു​​വേ​​ഫ യൂ​​റോ​​പ്പ ലീ​​ഗ് ഫു​​ട്ബോ​​ൾ ര​​ണ്ടാം പാ​​ദ സെ​​മി​​യി​​ൽ ഇ​​ഞ്ചു​​റി ടൈം ​​ഗോ​​ളി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ ടീ​​മാ​​യ എ​​എ​​സ് റോ​​മ​​യെ 2-2 സ​​മ​​നി​​ല​​യി​​ൽ പി​​ടി​​ച്ച​​തോ​​ടെ​​യാ​​ണ് ലെ​​വ​​ർ​​കു​​സെ​​ൻ അ​​പ​​രാ​​ജി​​യ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ എ​​ണ്ണം 49 ആ​​ക്കി ഉ​​യ​​ർ​​ത്തി​​യ​​ത്.

ലി​​യാ​​ഡ്രൊ പ​​രേ​​ഡ​​സി​​ന്‍റെ ഇ​​ര​​ട്ട പെ​​നാ​​ൽ​​റ്റി (43’, 66’) ഗോ​​ളി​​ലൂ​​ടെ എ​​എ​​സ് റോ​​മ 2-0ന്‍റെ ലീ​​ഡ് നേ​​ടി​​യി​​രു​​ന്നു. 82-ാം മി​​നി​​റ്റി​​ൽ റോ​​മ​​യു​​ടെ ജി​​യാ​​ൻ​​ലൂ​​ക്ക മാ​​ൻ​​സി​​നി​​യു​​ടെ സെ​​ൽ​​ഫ് ഗോ​​ളി​​ൽ ലെ​​വ​​ർ​​കു​​സ​​ൻ മ​​ത്സ​​ര​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി. ഒ​​ടു​​വി​​ൽ 90+7ാം മി​​നി​​റ്റി​​ൽ ജോ​​സി​​പ് സ്റ്റാ​​നി​​സി​​ക്കി​​ന്‍റെ ഗോ​​ളി​​ൽ ലെ​​വ​​ർ​​കു​​സെ​​ൻ സ​​മ​​നി​​ല പി​​ടി​​ച്ചു.

ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ 2-0ന് ​​ലെ​​വ​​ർ​​കു​​സെ​​ൻ ജ​​യി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ ഇ​​രു​​പാ​​ദ​​ത്തി​​ലു​​മാ​​യി 4-2ന്‍റെ ജ​​യ​​ത്തോ​​ടെ ജ​​ർ​​മ​​ൻ ചാ​​ന്പ്യന്മാ​​ർ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. ഫൈ​​ന​​ലി​​ൽ ഇ​​റ്റ​​ലി​​യി​​ൽ​​നി​​ന്നു​​ള്ള അ​​റ്റ​​ലാ​​ന്‍റ​​യാ​​ണ് എ​​തി​​രാ​​ളി​​ക​​ൾ. സെ​​മി​​യി​​ൽ ഫ്ര​​ഞ്ച് ടീ​​മാ​​യ മാ​​ഴ്സെ​​യെ 4-1നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​റ്റ​​ലാ​​ന്‍റ​​യു​​ടെ ഫൈ​​ന​​ൽ പ്ര​​വേ​​ശം.


49 നോ​​ട്ടൗ​​ട്ട്

യൂ​​റോ​​പ്പി​​ലെ മു​​ൻ​​നി​​ര അ​​ഞ്ച് ലീ​​ഗു​​ക​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ തോ​​ൽ​​വി അ​​റി​​യാ​​തെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ് 49 ആ​​ക്കി ലെ​​വ​​ർ​​കു​​സെ​​ൻ പു​​തു​​ക്കി. 2011-12ൽ ​​ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ് യു​​വ​​ന്‍റ​​സ് കു​​റി​​ച്ച 42 മ​​ത്സ​​ര​​ത്തി​​ലെ അ​​പ​​രാ​​ജി​​ത കു​​തി​​പ്പി​​ന്‍റെ റി​​ക്കാ​​ർ​​ഡാ​​ണ് ലെ​​വ​​ർ​​കു​​സെ​​ൻ ഈ ​​സീ​​സ​​ണി​​ൽ പു​​തു​​ക്കി​​യ​​ത്.

യൂ​​റോ​​പ്പി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ തോ​​ൽ​​വി അ​​റി​​യാ​​തെ കു​​തി​​ച്ച​​ത് സ്കോ​​ട്ടി​​ഷ് ക്ല​​ബ്ബാ​​യ സെ​​ൽ​​റ്റി​​ക് ആ​​ണ്. 1915-17 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ സെ​​ൽ​​റ്റി​​ക് 62 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ തോ​​ൽ​​വി അ​​റി​​ഞ്ഞി​​ല്ല. ബെ​​ൽ​​ജി​​യം ക്ല​​ബ്ബാ​​യ യൂ​​ണി​​യ​​ൻ സെ​​ന്‍റ് ഗി​​ല്ലോ​​യി​​സ് 1933-35 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി 60 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​പ​​രാ​​ജി​​ത കു​​തി​​പ്പ് ന​​ട​​ത്തി.