കൊശമറ്റം ഫിനാൻസ് 10,000 കോടിയുടെ ബിസിനസിലേക്ക്
Saturday, May 11, 2024 1:08 AM IST
കോട്ടയം: ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് മാർച്ച് 31ന് അവസാനിച്ച സാന്പത്തിക വർഷത്തിൽ 150 കോടിയുടെ പ്രവർത്തന ലാഭം കൈവരിച്ചു. പലിശ വരുമാനത്തിൽ 10 ശതമാനത്തോളം വർധനയുണ്ടായി.
അറ്റ നിഷ്ക്രിയ ആസ്തി 0.51 ശതമാനത്തിലേക്കു കുറഞ്ഞു. ഈ വർഷം ആകെ ബിസിനസ് 9,000 കോടി കവിഞ്ഞതോടെ നടപ്പു സാന്പത്തിക വർഷം അത് 10,000 കോടി പിന്നിടുമെന്നും ഇതിന്റെ ഭാഗമായി നൂറോളം ബ്രാഞ്ചുകൾ തുറക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മാനേജിംഗ് ഡയറക്ടർ മാത്യു കെ. ചെറിയാൻ അറിയിച്ചു.