മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്‌​സ​സ് ദി​നാ​ച​ര​ണം ന​ട​ത്തി
Friday, May 10, 2024 11:39 PM IST
പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ന​ട​ത്തി​യ അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്‌​സ​സ് ദി​നാ​ച​ര​ണം ജി​ല്ല ക​ളക്‌ടര്‍ വി.​വി​ഗ്നേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ന്ന​ത​മാ​യ മൂ​ല്യം കാ​ത്തു​സൂ​ക്ഷി​ച്ച് പ​രി​ച​ര​ണം ന​ല്‍​കു​ന്ന ന​ഴ്‌​സു​മാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റെ വി​ല​മ​തി​ക്ക​പ്പെ​ടു​ന്ന​താ​ണെ​ന്നു ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

രോ​ഗികൾക്കും സ്‌​നേ​ഹ​സാ​ന്ത്വ​ന​മാ​യ പ​രി​ച​ര​ണം ന​ല്‍​കു​ന്ന ന​ഴ്‌​സു​മാ​ര്‍ അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യ സേ​വ​ന​ങ്ങ​ളാ​ണ് എ​ന്നും കാ​ഴ്ച​വ​യ്ക്കു​ന്ന​തെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ പ​റ​ഞ്ഞു.

ന​ഴ്‌​സിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ണി​യാം​പ​ടി​ക്ക​ല്‍, ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് എ​യ​ര്‍ ക​മ​ഡോ​ര്‍ ഡോ. ​പോ​ളി​ന്‍ ബാ​ബു, ചീ​ഫ് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ല​ഫ്. കേ​ണ​ല്‍ മ​ജ​ല്ല മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ന​ഴ്‌​സു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.
ന​ഴ്‌​സിം​ഗ് രം​ഗ​ത്ത് മി​ക​വ് പു​ല​ര്‍​ത്തി​യ​വ​ര്‍​ക്കും ന​ഴ്‌​സ​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച​വ​ര്‍​ക്കും ക​ള​ക്ട​ര്‍ വി.​വി​ഗ്നേ​ശ്വ​രി, ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.