ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചില്ല: ബജ്റംഗ് പൂനിയ
Saturday, May 11, 2024 2:18 AM IST
മുംബൈ: ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചിട്ടില്ല എന്ന വെളിപ്പെടുത്തലുമായി യുണൈറ്റഡ് വേൾഡ് റെസലിംഗ് (യുഡബ്ല്യുഡബ്ല്യു) വിലക്ക് നേരിടുന്ന ഇന്ത്യൻ ഗുസ്തി താരം ബജ്റംഗ് പൂനിയ.
സാന്പിൾ നൽകാൻ വിസമ്മതിച്ചിട്ടില്ലെന്നും കിറ്റ് കാലഹരണപ്പെട്ടതാണെന്ന് ഓർമിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ബജ്റംഗ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചതിനെത്തുടർന്ന് ഏപ്രിൽ 23ന് നാഡ ബജ്റംഗിനെ താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ യുഡബ്ല്യുഡബ്ല്യു ഈ വർഷം ഡിസംബർ 31വരെ താരത്തെ സസ്പെൻഡ് ചെയ്തു.