തെ​റ്റ് ചെ​യ്യാ​ത്ത​വ​രാ​യി ആ​രു​മി​ല്ല...; ഹാ​ർ​ദി​ക്കി​നും രാ​ഹു​ലി​നും പി​ന്തു​ണ​യു​മാ​യി ദാ​ദ
Thursday, January 17, 2019 6:32 PM IST
ന്യൂ​ഡ​ൽ​ഹി: സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ വി​ല​ക്ക് നേ​രി​ടു​ന്ന ഹ​ര്‍​ദി​ക് പാ​ണ്ഡ്യ​ക്കും കെ.​എ​ല്‍. രാ​ഹു​ലി​നും പി​ന്തു​ണ​യു​മാ​യി മു​ൻ നാ​യ​ക​ൻ സൗ​ര​വ് ഗാം​ഗു​ലി. തെ​റ്റു​ക​ൾ മ​നു​ഷ്യ​സ​ഹ​ജ​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ഇ​രു​വ​രേ​യും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ ദാ​ദ പി​ന്തു​ണ​ച്ച​ത്.

ന​മ്മ​ളെ​ല്ലാം മ​നു​ഷ്യ​രാ​ണ്, ന​മ്മ​ൾ ചെ​യ്യു​ന്ന​തെ​ല്ലാം പ​രി​പൂ​ർ​ണ​മാ​വ​ണ​മെ​ന്നി​ല്ല. ഇ​വി​ടെ​നി​ന്നും അ​വ​ർ മു​ന്നേ​റ​ണം. ഇ​ത്ത​രം പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും മു​ൻ നാ​യ​ക​ൻ ഉ​പ​ദേ​ശി​ച്ചു. ഹ​ര്‍​ദി​ക്കും രാ​ഹു​ലും ഇ​ക്കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക​യും മി​ക​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളാ​യി പു​റ​ത്തു​വ​രു​ക​യും ചെ​യ്യും. ന​മ്മ​ളെ​ല്ലാം മ​നു​ഷ്യ​രാ​ണ്. ന​മ്മ​ളാ​രും യ​ന്ത്ര​ങ്ങ​ള​ല്ല. എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​രി​പൂ​ർ​ണ​ത​യോ​ടെ സം​ഭ​വി​ക്ക​ണ​മെ​ന്നി​ല്ല. നി​ങ്ങ​ൾ ജീ​വി​ക്കു​ക, മ​റ്റു​ള്ള​വ​രെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക- ഗാം​ഗു​ലി പ​റ​ഞ്ഞു.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രു​ടെ ജീ​വി​ത​ത്തി​ലും ഉ​ണ്ടാ​കും. അ​തി​ൽ​നി​ന്നും മു​ന്നോ​ട്ടു​പോ​കു​ക. ഇ​നി​യും ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ക. ആ​ധു​നി​ക കാ​ല​ത്ത് ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​രാ​ണ്. വി​രാ​ട് കോ​ഹ്‌​ലി ഇ​ത് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.