വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഭരണം അവസാനിച്ചു
Tuesday, December 11, 2018 11:47 AM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ് പ​ത​നം പൂ​ർ​ണ​മാ​യി. വ​ട​ക്കു​കി​ഴ​ക്ക​ൻ പാ​ർ​ട്ടി​ക്ക് അ​ധി​കാ​രം അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക സം​സ്ഥാ​ന​മാ​യ മി​സോ​റാ​മും കോ​ൺ​ഗ്ര​സി​ന് ന​ഷ്ട​മാ​യി. കോ​ൺ​ഗ്ര​സി​ന് വീ​ഴ്ത്തി മി​സോ നാ​ഷ​ണ​ല്‍ ഫ്ര​ണ്ടാ​ണ് (എം​എ​ന്‍​എ​ഫ്) അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. ഇ​തോ​ടെ കോ​ണ്‍​ഗ്ര​സ് ര​ഹി​ത വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഇ​ന്ത്യ എ​ന്ന എ​ന്ന ബി​ജെ​പി സ്വ​പ്‌​ന​മാ​ണ് സ​ഫ​ലമാ​യ​ത്.

വ​ട​ക്ക് കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ൽ ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​ൺ​ഗ്ര​സി​ന് അ​ധി​കാ​രം ന​ഷ്ട​മാ​യ​ത്. മേ​ഘാ​ല​യ​യി​ലും നാ​ഗാ​ലാ​ൻ​ഡി​ലും കൂ​ട്ടു​ക​ക്ഷി സ​ര്‍​ക്കാ​രു​ണ്ടാ​ക്കി. മ​ണി​പ്പൂ​രും അ​രു​ണാ​ച​ലി​ലും താ​മ​ര വി​രി​ഞ്ഞു. ഇ​ട​ത് കോ​ട്ട​യാ​യ ത്രി​പു​ര വ​രെ ബി​ജെ​പി പി​ടി​ച്ച​ട​ക്കി. ഇ​പ്പോ​ൾ മ​ല​മു​ക​ളി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​സാ​ന പി​ടി​വ​ള്ളി​യാ​യ മി​സോ​റാ​മും ന​ഷ്ട​മാ​യ​തോ​ടെ മേ​ഖ​ല​യി​ൽ കോ​ൺ​ഗ്ര​സ് പൂ​ർ​ണ​മാ​യി അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​യി.

മി​സോ​റാ​മി​ല്‍ 40 അം​ഗം നി​യ​മ​സ​ഭ​യി​ൽ 27 സീ​റ്റു​ക​ളി​ൽ ലീ​ഡ് നേ​ടി​യാ​ണ് എം​എ​ൻ​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. കോ​ൺ​ഗ്ര​സി​ന് എ​ട്ട് സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്. ക്രി​സ്ത്യ​ന്‍ സ​മു​ദാ​യ​ത്തി​നും ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍ വ്യ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള മി​സോ​റാ​മി​ൽ പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളാ​ണ് കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യ​ത്. ലാ​ല്‍ ത​ന്‍​ഹാ​വ​ല സ​ർ​ക്കാ​രി​നെ​തി​രെ ഉ​യ​ർ​ന്ന ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും എം​എ​ൻ​എ​ഫി​ന് നേ​ട്ട​മാ​യി.

1987 മു​ത​ല്‍ ര​ണ്ടു പാ​ര്‍​ട്ടി​ക​ളാ​ണ് മി​സോ​റാം ഭ​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സും എം​എ​ന്‍​എ​ഫും. 2008 ലും 2013 ​ലും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ കോ​ണ്‍​ഗ്ര​സ് ഇ​ത്ത​വ​ണ പു ​റ​ത്തു​പോ​കു​മെ​ന്നാ​ണ് എ​ക്‌​സി​റ്റ് പോ​ള്‍ പ്ര​വ​ച​ന​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.