ഛത്തീ​സ്ഗ​ഡ് കോ​ൺ​ഗ്ര​സ് ഭ​രി​ക്കും; രാ​ജ​സ്ഥാ​നി​ലും അ​ധി​കാ​ര​ത്തി​ലേ​ക്ക്
Tuesday, December 11, 2018 10:38 AM IST
ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ലും രാ​ജ​സ്ഥാ​നി​ലും ബി​ജെ​പി​യെ വീ​ഴ്ത്തി കോ​ൺ​ഗ്ര​സ് ത​രം​ഗം. ഛത്തീ​സ്ഗ​ഡി​ൽ ലീ​ഡ് നി​ല​യി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​വു​മാ​യി കോ​ൺ​ഗ്ര​സ് അ​ധി​കാ​രം പി​ടി​ച്ച​ട​ക്കി. രാ​ജ​സ്ഥാ​നി​ലും കോ​ൺ​ഗ്ര​സ് ത​രം​ഗ​മാ​ണ് ആ​ഞ്ഞ​ടി​ക്കു​ന്ന​ത്. രാ​ജ​സ്ഥാ​നി​ൽ അ​ധി​കാ​രം ഉ​റ​പ്പി​ച്ച് കോ​ൺ​ഗ്ര​സ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

ഛത്തീ​സ്ഗ​ഡി​ൽ 15 വ​ർ​ഷം നീ​ണ്ട ബി​ജെ​പി ഭ​ര​ണ​ത്തി​നാ​ണ് അ​പ്ര​തീ​ക്ഷി​ത അ​ന്ത്യ​മാ​കു​ന്ന​ത്. 90 അം​ഗ നി​യ​മ​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സ് 58 സീ​റ്റു​ക​ളി​ലും ബി​ജെ​പി 25 സീ​റ്റു​ക​ളി​ലു​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. പ്ര​മു​ഖ നേ​താ​ക്ക​ൾ ആ​രും ത​ന്നെ ഇ​ല്ലാ​തെ വോ​ട്ടെ​ടു​പ്പി​നെ നേ​രി​ട്ട കോ​ണ്‍​ഗ്ര​സി​ന്‍റെ കു​തി​പ്പാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്നേ​റ്റ​മാ​ണ് തെ​ളി​യു​ന്ന​ത്. 199 അം​ഗം നി​യ​മ​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സ് 100 സീ​റ്റു​ക​ളി​ൽ മു​ന്നി​ട്ടു നി​ൽ​ക്കു​മ്പോ​ൾ ബി​ജെ​പി​ക്ക് 82 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ലീ​ഡ്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സ​ച്ചി​ൻ പൈ​ല​റ്റ്, അ​ശോ​ക് ഗെ​ലോ​ട്ട് എ​ന്നി​വ​ർ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജ​സി​ന്ധ്യ​യും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

ലീ​ഡ് തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​ടി​യ​ന്ത​ര​മാ​യി ജ​യ്പൂ​രി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ, ഗോ​വ, മേ​ഘാ​ല​യ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് മേ​ൽ​ക്കൈ നേ​ടി​യി​ട്ടും ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.