അ​ധീ​ന കാ​ഷ്മീ​ർ മ​ന്ത്രി യോ​ഗ​ത്തി​നെ​ത്തി; ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​ജ്ഞ​ൻ ഇ​റ​ങ്ങി​പ്പോ​യി
Monday, December 10, 2018 11:24 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​സ്ലാ​മാ​ബാ​ദി​ൽ ന​ട​ന്ന സാ​ർ​ക് രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി യോ​ഗ​ത്തി​ൽ പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ മ​ന്ത്രി​യെ പ​ങ്കെ​ടു​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​റ​ങ്ങി​പ്പോ​യി.

പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ മ​ന്ത്രി ചൗ​ധ​രി മു​ഹ​മ്മ​ദ് സ​യി​ദ് പ​ങ്കെ​ടു​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്ത്യ​ൻ പ്ര​തി​നി​ധി ശു​ഭം സിം​ഗ് ഞാ​യ​റാ​ഴ്ച വാ​ക്കൗ​ട്ട് ന​ട​ത്തി​യ​തെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

പാ​ക്കി​സ്ഥാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ങ്കി​ലും അ​ധീ​ന കാ​ഷ്മീ​രി​നെ ജ​മ്മു കാ​ഷ്മീ​രി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ സ​ർ​ക്കാ​രി​നെ ഇ​ന്ത്യ അം​ഗീ​ക​രി​ക്കു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.