മലപ്പുറം: മിക്ക ജില്ലകളിലും ഉഷ്ണതരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഫീല്‍ഡ് ജീവനക്കാരുടെ ജോലികള്‍ താല്കാലികമായി നിര്‍ത്തി വയ്ക്കുവാനോ സുരക്ഷിതമായ രീതിയില്‍ സമയക്രമീകരണം നടത്തുവാനോ അടിയന്തരമായി ഉത്തരവിറക്കണമെന്നും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അശാസ്ത്രീയമായ ക്രമീകരണങ്ങളും മൂലം ബുദ്ധിമുട്ടുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ കടുത്ത ചൂടിനെ നേരിടാനുതകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് (എസ്ഇയു) ജില്ലാ സെക്രട്ടറിയറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അത്യുഷ്ണ കാലാവസ്ഥയില്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ കുടിവെള്ളം, വിശ്രമസ്ഥലം, ഫാന്‍ സൗകര്യം, പ്രഥമ ശുശ്രൂഷ സൗകര്യങ്ങള്‍ അത്യാവശ്യമാണെന്നും യോഗം വിലയിരുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അബ്ദുള്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി. സമീര്‍ അധ്യക്ഷനായിരുന്നു.
സംസ്ഥാന സെക്രട്ടറി ഹമീദ് കുന്നുമ്മല്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ സി. ലക്ഷ്മണന്, എന്‍. കെ അഹമ്മദ്, മാട്ടി മുഹമ്മദ്, അലി കരുവാരക്കുണ്ട്, ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ ശരീഫ്, ട്രഷറര്‍ സലീം ആലിക്കല്‍, ഭാരവാഹികളായ സി. അബ്ദുള്‍ ശരീഫ്, നാസര്‍ പൂവത്തി, അനില്‍കുമാര്‍ വള്ളിക്കുന്ന്, നാസര്‍ കഴുങ്ങില്‍, സി.പി നാഫിഹ്, ശരീഫ് കാടേരി, സി.പി ആബിദ് അഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.