കൊ​​​ച്ചി: മാ​​​ര്‍​ച്ച് 31 ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തെ നാ​​​ലാം​​​പാ​​​ദ​​​ത്തി​​​ല്‍ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ബി​​​സി​​​ന​​​സ് 461937 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​നം 14.97 ശ​​​ത​​​മാ​​​നം എ​​​ന്ന ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വു​​​മു​​​യ​​​ര്‍​ന്ന വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ 2195.11 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.​​​അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ലും ബാ​​​ങ്കി​​​ന് മി​​​ക​​​ച്ച നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചു.

906.30 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​റ്റാ​​​ദാ​​​യം.
ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ബി​​​സി​​​ന​​​സ് 19.11 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 461937.36 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. മു​​​ന്‍​വ​​​ര്‍​ഷം ഇ​​​തേ പാ​​​ദ​​​ത്തി​​​ല്‍ 213386.04 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന നി​​​ക്ഷേ​​​പം 18.35 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വോ​​​ടെ 252534.02 കോ​​​ടി രൂ​​​പ​​​യാ​​​യി.

വാ​​​യ്പാ വി​​​ത​​​ര​​​ണ​​​ത്തി​​​ലും ബാ​​​ങ്കി​​​ന് മി​​​ക​​​ച്ച വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചു. ആ​​​കെ വാ​​​യ്പ മു​​​ന്‍വ​​​ര്‍​ഷ​​​ത്തെ 174446.89 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 209403.34 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​ച്ചു. 20.04 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ള​​​ര്‍​ച്ചാ​​​നി​​​ര​​​ക്ക്. റീ​​​ട്ടെ​​​യ്​​​ല്‍ വാ​​​യ്പ​​​ക​​​ള്‍ 20.07 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 67435.34 കോ​​​ടി രൂ​​​പ​​​യാ​​​യി.

വാ​​​ണി​​​ജ്യ ബാ​​​ങ്കിം​​​ഗ് വാ​​​യ്പ​​​ക​​​ള്‍ 26.63 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 21486.65 കോ​​​ടി രൂ​​​പ​​​യി​​​ലും കോ​​​ര്‍​പ​​​റേ​​​റ്റ് വാ​​​യ്പ​​​ക​​​ള്‍ 11.97 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 73596.09 കോ​​​ടി രൂ​​​പ​​​യി​​​ലും ബി​​​സി​​​ന​​​സ് ബാ​​​ങ്കിം​​​ഗ് വാ​​​യ്പ​​​ക​​​ള്‍ 21.13 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 17072.58 കോ​​​ടി രൂ​​​പ​​​യി​​​ലു​​​മെ​​​ത്തി. സ്വ​​​ര്‍​ണ​​​വാ​​​യ്പ​​​ക​​​ള്‍ 27.14 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ 25000 കോ​​​ടി രൂ​​​പ​​​യെ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ല് ക​​​ട​​​ന്നു.


അ​​​റ്റ​​​പ​​​ലി​​​ശ വ​​​രു​​​മാ​​​നം 14.97 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യോ​​​ടെ 2195.11 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം ഇ​​​ത് 1909.29 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 4528.87 കോ​​​ടി രൂ​​​പ​​​യാ​​​ണ് ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്ത നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി. മൊ​​​ത്തം വാ​​​യ്പ​​​ക​​​ളു​​​ടെ 2.13 ശ​​​ത​​​മാ​​​ന​​​മാ​​​ണി​​​ത്. അ​​​റ്റ നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി 1255.33 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

മൊ​​​ത്തം വാ​​​യ്പ​​​ക​​​ളു​​​ടെ 0.60 ശ​​​ത​​​മാ​​​ന​​​മാ​​​ണി​​​ത്. 71.08 ആ​​​ണ് നീ​​​ക്കി​​​യി​​​രു​​​പ്പ് അ​​​നു​​​പാ​​​തം. ഈ ​​​പാ​​​ദ​​​ത്തോ​​​ടെ ബാ​​​ങ്കി​​​ന്‍റെ അ​​​റ്റ​​​മൂ​​​ല്യം 29089.41 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​ച്ചു. 16.13 ശ​​​ത​​​മാ​​​ന​​​മാ​​​ണ് മൂ​​​ല​​​ധ​​​ന പ​​​ര്യാ​​​പ്ത​​​താ അ​​​നു​​​പാ​​​തം. വ​​​ള​​​രെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ​​​യാ​​​ണ് ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തെ ബാ​​​ങ്ക് കാ​​​ണു​​​ന്ന​​​തെ​​​ന്ന് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ന്‍ പ​​​റ​​​ഞ്ഞു.

മി​​​ക​​​ച്ച ബാ​​​ങ്കിം​​​ഗ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ ‘ഫ​​​സ്റ്റ് ചോ​​​യ്‌​​​സ്’ ബാ​​​ങ്കാ​​​യി ബ്രാ​​​ന്‍​ഡ് ഫെ​​​ഡ​​​റ​​​ലി​​​നെ മാ​​​റ്റു​​​ക എ​​​ന്ന​​​താ​​​ണ് ത​​​ങ്ങ​​​ളു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.