ച​രി​ത്ര വി​ജ​യ​ത്തി​നു പി​ന്നാ​ലെ ചാ​ന​ലി​ല്‍ തെ​റി​വി​ളി; ര​വി ശാ​സ്ത്രി വി​വാ​ദ​ത്തി​ൽ
Monday, December 10, 2018 9:56 PM IST
അ​ഡ്ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ 31 റ​ണ്‍​സി​ന്‍റെ ച​രി​ത്ര വി​ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ കോ​ച്ച് ര​വി ശാ​സ്ത്രി വി​വാ​ദ​ത്തി​ൽ.

ജ​യ​ത്തി​നു പി​ന്നാ​ലെ ക​മ​ന്‍റ​റി ബോ​ക്സി​ലി​രു​ന്ന സു​നി​ൽ ഗാ​വ​സ്ക്ക​ർ, ബൗ​ച്ച​ർ, ക്ലാ​ർ​ക്ക് എ​ന്നി​വ​രോ​ടു പ്ര​തി​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണു ശാ​സ്ത്രി ഹി​ന്ദി​യി​ൽ മോ​ശം പ​ദ​പ്ര​യോ​ഗം ന​ട​ത്തി​യ​ത്. ഓ​സീ​സ് വാ​ല​റ്റം ന​ട​ത്തി​യ ചെ​റു​ത്തു നി​ൽ​പ്പി​നെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​ണു ശാ​സ്ത്രി മോ​ശം പ​ദ​പ്ര​യോ​ഗ​ത്തി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി​യ​ത്.

ഗാ​വ​സ്ക്ക​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൈ​ക്ക​ൾ ക്ലാ​ർ​ക്കും മാ​ർ​ക് ബൗ​ച്ച​റും കാ​ര്യ​മെ​ന്തെ​ന്നു തി​ര​ക്കി​യെ​ങ്കി​ലും ത​ർ​ജ​മ ചെ​യ്യി​ല്ലെ​ന്നും ഇ​തു കു​ടും​ബ​ങ്ങ​ൾ അ​ട​ക്കം കാ​ണു​ന്ന ചാ​ന​ലാ​ണെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി. ശാ​സ്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ​ൻ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.