എം ​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന വി​ധി​യി​ൽ അ​വ്യ​ക്ത​ത: ടോ​മി​ൻ ​ത​ച്ച​ങ്ക​രി
Thursday, December 6, 2018 8:28 PM IST
കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി എം ​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യി​ൽ അ​വ്യ​ക്ത​ത​യെ​ന്ന് ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി. വി​ധി ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം തേ​ടു​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി എം​ഡി പ​റ​ഞ്ഞു. പ​ത്തു​വ​ർ​ഷ​ത്തി​ൽ താ​ഴെ​യു​ള്ള മു​ഴു​വ​ൻ എം ​പാ​ന​ൽ ജീ​വ​ന​ക്കാ​രെ​യും ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം.

എം ​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു പി​എ​സ്‌​സി ലി​റ്റി​ലു​ള്ള​വ​രെ കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​യ​മി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ർ​പ്പി​ച്ച ഹ​ർ ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യ​ത്. പ​ത്ത് വ​ർ​ഷ​ത്തി​ൽ താ​ഴെ സ​ർ​വീ​സ് ഉ​ള്ള​വ​രെ​യും ഒ​രു വ​ർ​ഷം 120 ദി​വ​സം ജോ​ലി ചെ​യ്യാ​ത്ത​വ​രെ​യു​മാ​ണ് പി​രി ച്ചു​വി​ടു​ന്ന​ത്. ഇ​തോ​ടെ നാ​ലാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് ജോ​ലി ന​ഷ്ട​മാ​കും. ഏ​ഴാ​യി​ര​ത്തോ​ളം പേ​രാ​ണ് കെ​എ​സ്ആ​ർ​ടി​സി​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. എം ​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട് പി​എ​സ്‌​സി ലി​സ്റ്റി​ൽ​നി​ന്നു നി​യ​മി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.