മമതയില്ലാതെ മമതയും; ആ​ന്ധ്ര​യ്ക്കു പി​ന്നാ​ലെ പ​ശ്ചി​മ​ബം​ഗാ​ളി​ലും സി​ബി​ഐ​യ്ക്ക് നി​യ​ന്ത്ര​ണം
Friday, November 16, 2018 9:58 PM IST
കോ​ൽ​ക്ക​ത്ത: ആ​ന്ധ്രാ​പ്ര​ദേ​ശി​നു പി​ന്നാ​ലെ സി​ബി​ഐ​യ്ക്ക് സം​സ്ഥാ​ന​ത്തു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി പ​ശ്ചി​മ​ബം​ഗാ​ളും. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ​ക്ക് സം​സ്ഥാ​ന​ത്തു സ്വ​ത​ന്ത്ര പ്ര​വ​ർ​ത്താ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​താ​യി മ​മ​ത ബാ​ന​ർ​ജി അ​റി​യി​ച്ചു. അ​നു​മ​തി​യി​ല്ലാ​തെ റെ​യ്ഡു​ക​ളോ മ​റ്റു പ​രി​ശോ​ധ​ന​ക​ളോ അ​ന്വേ​ഷ​ണ​മോ സം​സ്ഥാ​ന​ത്ത് സി​ബി​ഐ ന​ട​ത്ത​രു​തെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

നി​യ​മ​പ്ര​കാ​രം സി​ബി​ഐ​യ്ക്ക് ഡ​ൽ​ഹി​ക്കു​മേ​ൽ പൂ​ർ​ണ അ​ധി​കാ​ര​മാ​ണു​ള്ള​ത്. എ​ന്നാ​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു ക​ട​ക്ക​ണ​മെ​ങ്കി​ൽ അ​വി​ട​ത്തെ സ​ർ​ക്കാ​രു​ക​ളു​ടെ അ​നു​മ​തി വാ​ങ്ങേ​ണ്ട​തു​ണ്ട്.

ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ ന​ട​പ​ടി​യെ ശ​ക്ത​മാ​യി പി​ന്താ​ങ്ങി​യാ​ണ് മ​മ​ത​യും സി​ബി​ഐ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. സി​ബി​ഐ​യെ സം​സ്ഥാ​ന​ത്ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ ച​ന്ദ്ര​ബാ​ബു നാ​യി​ഡു ശ​രി​യാ​യ കാ​ര്യ​മാ​ണ് ചെ​യ്ത​തെ​ന്നു മ​മ​ത പ​റ​ഞ്ഞു. ബി​ജെ​പി​ക്കു നോ​ട്ട് മാ​റ്റാ​ൻ ക​ഴി​യും എ​ന്നാ​ൽ അ​വ​ർ​ക്ക് മ​ത്സ​രം മാ​റ്റി​മ​റി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​മ​ത കൂട്ടിച്ചേർത്തു.

സി​ബി​ഐ​യെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നു ആ​രോ​പി​ച്ചാ​ണ് ആ​ന്ധ്രാ സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​നാ​നു​മ​തി നി​ഷേ​ധി​ച്ച​ത്. സി​ബി​ഐ​യി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി​യെ​ന്നു ടി​ഡി​പി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.