ഗ​വ. ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം തി​രു​വ​ല്ല​യി​ൽ
Wednesday, May 8, 2024 11:25 PM IST
തി​രു​വ​ല്ല: കേ​ര​ള ഗ​വ. ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം 10,11 തീ​യ​തി​ക​ളാ​യി തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് യൂ​ത്ത് സെ​ന്‍റ​ർ ഹാ​ളി​ൽ ന​ട​ക്കും.

നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ര​ജി​സ്ട്രേ​ഷ​ൻ, 9.30ന് ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തും. പ​ത്തി​ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 11. 45ന് ​പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും. ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്. മ​നോ​ജ് കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.

വൈ​കു​ന്നേ​രം 4.30ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും യാ​ത്ര​യ​യ​പ്പും ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി.​എ​ൻ. അ​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 11നു ​രാ​വി​ലെ ഒ​ന്പ​തി​ന് പ്ര​തി​നി​ധി സ​മ്മേ​ള​നം, ച​ർ​ച്ച, മ​റു​പ​ടി, അം​ഗീ​കാ​രം എ​ന്നി​വ ന​ട​ക്കും. ശ്രീ​ധ​ര​ൻ മേ​ലേ​ത്തൊ​ടി, ക​ല വൈ. ​പ​വി​ത്ര​ൻ, പി. ​വി​നോ​ദ് കു​മാ​ർ, വി.​എ​സ്. ഷൈ​ജു, ബി. ​ബി​ജ​ൽ കു​മാ​ർ, കെ.​ജി. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. 12ന് ​സം​സ്ഥാ​ന കൗ​ൺ​സി യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും.