യെ​ച്ചൂ​രി ലൈ​ൻ ത​ള്ളി പ്ര​തി​നി​ധി ച​ർ​ച്ച; ക​ട​ന്നാ​ക്ര​മി​ച്ച് മു​ഹ​മ്മ​ദ് റി​യാ​സ്
Friday, February 23, 2018 10:33 PM IST
തൃ​ശൂ​ർ: കോ​ണ്‍​ഗ്ര​സ് ബ​ന്ധ​ത്തി​ൽ യെ​ച്ചൂ​രി ലൈ​നി​നെ ക​ട​ന്നാ​ക്ര​മി​ച്ച് സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം. ര​ണ്ടാം ദി​വ​സ​ത്തെ പൊ​തു​ച​ർ​ച്ച​യി​ൽ കോ​ണ്‍​ഗ്ര​സു​മാ​യി ബ​ന്ധം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ പ്ര​തി​നി​ധി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട്ടു. കോ​ണ്‍​ഗ്ര​സു​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള ബ​ന്ധ​വും പാ​ടി​ല്ലെ​ന്ന് പ്ര​തി​നി​ധി​ക​ൾ പൊ​തു​ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ഇ​ട​തു​മു​ന്ന​ണി വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സാ​ണ് കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന യെ​ച്ചൂ​രി ലൈ​നി​നെ ക​ട​ന്നാ​ക്ര​മി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​കൂ​ടി​യാ​ൽ അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള കു​റു​ക്കു​വ​ഴി​യാ​യി അ​ത് ക​ണ​ക്കാ​ക്ക​പ്പെ​ടു​മെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് വാ​ദി​ച്ചു.

പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നി​ല്ല പ്ര​തി​നി​ധി​ക​ളു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ മ​റി​ച്ച്, കോ​ണ്‍​ഗ്ര​സു​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള ബ​ന്ധ​വും പാ​ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം.

ഇ​ട​തു​മു​ന്ന​ണി വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. 14 ജി​ല്ല​ക​ളി​ലെ​യും പ്ര​തി​നി​ധി​ക​ൾ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു. കേ​ര​ള​ത്തി​ലെ ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യോ​ളം വ​രു​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ശ്വാ​സം ആ​ർ​ജി​ക്ക​ണ​മെ​ന്നും പാ​ർ​ട്ടി​യി​ലേ​ക്ക് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രെ കൂ​ടു​ത​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റി​യ ക​ണ്ണൂ​രി​ലെ ജി​ല്ലാ ക​മ്മി​റ്റി​ക്കു നേ​രെ​യും പൊ​തു​ച​ർ​ച്ച​യി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ക​മ്മി​റ്റി​ക്കും പാ​ർ​ട്ടി​ക്കും പ​ങ്കി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​യ കു​റ്റ​ക്കാ​ർ ന​ട​പ​ടി നേ​രി​ട​ണ​മെ​ന്നും മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.