റോട്ടോമാക് ഉടമ വി​ക്രം കോ​ഠാ​രി അറസ്റ്റിൽ
Monday, February 19, 2018 11:03 AM IST
ന്യൂ​ഡ​ൽ​ഹി: റോ​ട്ടോ​മാ​ക് ഉ​ട​മ വി​ക്രം കോ​ഠാ​രി​യെ സി​ബി​ഐ അ​റ​സ്റ്റു ചെ​യ്തു. ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പി​ലാ​ണ് അ​റ​സ്റ്റ്. കോ​ഠാ​രി ആ​യി​രം കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. സി​ബി​ഐ കോ​ഠാ​രി​യു​ടെ കാ​ൺ​പൂ​രി​ലെ വീ​ട്ടി​ലും റെ​യ്ഡ് ന​ട​ത്തി.

യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ​നി​ന്ന് 485 കോ​ടി രൂ​പ​യാ​ണു റോ​ട്ടോ​മാ​ക് വാ​യ്പ​യെ​ടു​ത്ത​ത്. അ​ല​ഹാ​ബാ​ദ് ബാ​ങ്കി​ൽ നി​ന്ന് 352 കോ​ടി രൂ​പ​യു​ടെ വാ​യ്പ​യെ​ടു​ത്തു. ഇ​തു​വ​രെ പ​ലി​ശ​യോ മു​ത​ലോ അ​ട​ച്ചി​ട്ടി​ല്ല. മ​റ്റു മൂ​ന്നു ബാ​ങ്കു​ക​ളി​ൽ​നി​ന്നും വാ​യ്പ​യു​ണ്ട്. എ​ല്ലാ​റ്റി​ലും​കൂ​ടി ബാ​ധ്യ​ത ആ​യി​രം കോ​ടി​യി​ൽ​പ​രം രൂ​പ​വ​രും.

വാ​യ്പ​ക​ൾ തി​രി​ച്ച് അ​ട​യ്ക്കു​മെ​ന്ന് നേ​ര​ത്തെ കോ​ഠാ​രി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ കോ​ഠാ​രി വാ​യ്പ​ക​ൾ തി​രി​ച്ച് അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് ബാ​ങ്കു​ക​ൾ ന​ൽ​കു​ന്ന വി​വ​രം. കാ​ൺ​പൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള റോ​ട്ടോ​മാ​ക് 45 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.