ഓ​ഖി ദു​ര​ന്തം: കാ​ണാ​താ​യ​വ​രു​ടെ പു​തി​യ ക​ണ​ക്കു​മാ​യി സ​ർ​ക്കാ​ർ
Saturday, December 16, 2017 12:53 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ കാ​ണാ​താ​യ​വ​രു​ടെ പു​തി​യ ക​ണ​ക്കു​മാ​യി സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്ത് 300 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ലി​ൽ കാ​ണാ​താ​യ​താ​യി സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. മ​രി​ച്ച​വ​രി​ൽ 40 പേ​രെ ഇ​നി​യും തി​രി​ച്ച​റി​യാ​നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് 172 ഉം ​കൊ​ച്ചി​യി​ൽ 32 ഉം ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. കാ​ണാ​താ​യ​വ​രു​ടെ എ​ഫ്ഐ​ആ​ർ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. എ​ന്നാ​ൽ എ​ഫ്ഐ​ആ​ർ രേ​ഖ​ക​ളി​ൽ പെ​ടാ​ത്ത 80 പേ​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​കാ​ണാ​നി​ല്ലെ​ന്നു പ​റ‍​യു​ന്നു. കൊ​ല്ല​ത്ത് 13 പേ​രെ​യും കാ​ണാ​നി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.