മോ​ദി​ക്കു പ​രാ​ജ​യ​ഭീ​തി, മാ​ന്യ​ത കാ​ക്കാ​ൻ മാ​പ്പു​പ​റ​യ​ണം: മ​ൻ​മോ​ഹ​ൻ സിം​ഗ്
Monday, December 11, 2017 7:53 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ട​പെ​ട​ൽ ആ​രോ​പി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് രം​ഗ​ത്ത്. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ഭീ​തി​യി​ൽ തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് രാ​ഷ്ട്രീ​യ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​ണ് മോ​ദി ശ്ര​മി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​ദ​വി​ക്കു നി​ര​ക്കാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് മോ​ദി ഇ​പ്പോ​ൾ ചെ​യ്യു​ന്ന​തെ​ന്നും മ​ൻ​മോ​ഹ​ൻ പ​റ​ഞ്ഞു. ആ ​ഓ​ഫീ​സി​ന്‍റെ മാ​ന്യ​ത കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ അ​ദ്ദേ​ഹം മാ​പ്പു​പ​റ​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തി​രു​ന്നു​കൊ​ണ്ട് ന​രേ​ന്ദ്ര മോ​ദി ന​ട​ത്തു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ വേ​ദ​നി​പ്പി​ക്കു​ന്നു. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ഭീ​തി​യി​ൽ തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് രാ​ഷ്ട്രീ​യ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​ണ് മോ​ദി ശ്ര​മി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളെ​യും താ​റ​ടി​ച്ചു കാ​ണി​ക്കാ​നാ​ണു മോ​ദി​യു​ടെ ശ്ര​മം. പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മാ​പ്പു​പ​റ​യ​ണം- മ​ൻ​മോ​ഹ​ൻ സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ​ത സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സി​ന് ബി​ജെ​പി​യു​ടെ​യോ മോ​ദി​യു​ടെ​യോ ഉ​പ​ദേ​ശം ആ​വ​ശ്യ​മി​ല്ല. ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ബി​ജെ​പി ന​ട​ത്തി​യ വി​ട്ടു​വീ​ഴ്ച​ക​ൾ എ​ല്ലാ​വ​ർ​ക്കും അ​റി​വു​ള്ള​താ​ണ്. ഉ​ദം​പൂ​രി​ലും ഗു​ർ​ദാ​സ്പു​രി​ലു​മെ​ല്ലാം ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ൾ ആ​രു​ടെ​യും ക്ഷ​ണ​മി​ല്ലാ​തെ പാ​കി​സ്ഥാ​നി​ൽ പോ​യ ആ​ളാ​ണ് മോ​ദി. അ​ത് എ​ന്തി​നാ​യി​രു​ന്നു​വെ​ന്ന് ജ​ന​ങ്ങ​ളോ​ട് മോ​ദി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ൻ​മോ​ഹ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ൻ ആ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ച് ദ​ശാ​ബ്ദ​ങ്ങ​ളാ​യു​ള്ള ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തെ പ​റ്റി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ന​ല്ല ബോ​ധ്യ​മു​ണ്ട്. അ​ത് ന​രേ​ന്ദ്ര മോ​ദി​ക്കെ​ന്ന​ല്ല, ആ​ർ​ക്കും ത​ക​ർ​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്നും മ​ൻ​മോ​ഹ​ൻ വ്യ​ക്ത​മാ​ക്കി.

ഗു​ജ​റാ​ത്തി​ലെ പാ​ല​ൻ​പൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് മോ​ദി കോ​ണ്‍​ഗ്ര​സി​നെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​ത്. മ​ണി​ശ​ങ്ക​ർ അ​യ്യ​ർ ത​ന്നെ താ​ഴ്ന്ന വി​ഭാ​ഗ​ക്കാ​ര​ൻ എ​ന്നു വി​ളി​ച്ച​തി​ന്‍റെ പി​റ്റേ​ന്ന് പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള​വ​ർ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സു​കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ട​പെ​ട്ടെ​ന്നു​മാ​യി​രു​ന്നു മോ​ദി​യു​ടെ ആ​രോ​പ​ണം. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നെ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് പാ​ക് ക​ര​സേ​നാ മു​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ​ർ​ദാ​ർ അ​ർ​ഷാ​ദ് റാ​ഫി​ഖ് ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ന്തി​നാ​ണെ​ന്ന ചോ​ദ്യ​വും പാ​ല​ൻ​പു​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പൊ​തു​യോ​ഗ​ത്തി​ൽ മോ​ദി ഉ​യ​ർ​ത്തി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...