ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് അ​ന്ത​രി​ച്ചു
ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് അ​ന്ത​രി​ച്ചു
Thursday, June 10, 2021 5:38 PM IST
ന്യു​ഡ​ല്‍​ഹി: ഏ​ഷ്യ​ന്‍ ഗെ​യിം​സ് സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​വാ​യ ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് (42) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 2017 മു​ത​ൽ ക​ര​ളി​നെ ബാ​ധി​ച്ച കാ​ന്‍​സ​റി​നോ​ട് പൊ​രു​തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം മെ​യ് മാ​സ​ത്തി​ല്‍ ഡി​ങ്കോ സിം​ഗി​ന് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വേ​ഗം സു​ഖം​പ്രാ​പി​ച്ചു. ശേ​ഷം അ​ര്‍​ബു​ദ സം​ബ​ന്ധ​മാ​യ ചി​കി​ല്‍​സ​ക​ള്‍ പു​രോ​ഗ​മി​ക്ക​വേ​യാ​ണ് സൂ​പ്പ​ര്‍​താ​രം വി​ട​വാ​ങ്ങി​യ​ത്.

അ​ര്‍​ജു​ന, പ​ത്മ​ശ്രീ അ​ട​ക്ക​മു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും ഡി​ങ്കോ​യെ തേ​ടി​യെ​ത്തി​യി​രു​ന്നു. കേ​ന്ദ്ര കാ​യി​ക മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു, ഒ​ളി​മ്പി​ക് ബോ​ക്സിം​ഗ് ചാ​മ്പ്യ​ന്‍ വി​ജേ​ന്ദ്ര​ര്‍ സിം​ഗ് എ​ന്നി​വ​ര്‍ അ​നു ശോ​ചി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.