കോ​ട്ട​യ​ത്ത് റി​മാ​ന്‍​ഡ് പ്ര​തി മ​രി​ച്ചു; മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക​ൾ
Wednesday, January 13, 2021 8:31 PM IST
കോ​ട്ട​യം: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വ് റി​മാ​ന്‍​ഡി​ലി​രി​ക്കേ മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ഷ​ഫീ​ഖ് തൈ​പ്പ​റ​മ്പി​ല്‍(35) ആ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ ഉ​ദ​യം​പേ​രൂ​ര്‍ പോ​ലീ​സാ​ണ് ഷ​ഫീ​ഖി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ക്ക​നാ​ട് ജ​യി​ലി​ലെ കോ​വി​ഡ് സെ​ന്‍റ​റി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യ​വേ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​പ​സ്മാ​രം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നാ​ണ് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന​യ്ക്കി​ടെ ത​ല​യി​ല്‍ ര​ക്ത​സാ​വ്രം ക​ണ്ടെ​ത്തി​യ​താ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചു. ര​ക്ത​സാ​വ്രം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നി​രി​ക്കേ ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്നു.

മ​ര്‍​ദ്ദ​നം മൂ​ല​മാ​ണ് യു​വാ​വ് മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. ഷ​ഫീ​ഖി​ന്‍റെ ത​ല​യി​ലും മു​ഖ​ത്തും മു​റി​വു​ക​ളു​ണ്ട്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.