ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും പ​ത്ത് മ​ലേ​ഷ്യ​ൻ പൗ​ര​ന്മാ​ർ പി​ടി​യി​ൽ
Monday, April 6, 2020 11:44 AM IST
ചെ​ന്നൈ: നി​സാ​മു​ദീ​നി​ലെ ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ത്ത് മ​ലേ​ഷ്യ​ൻ പൗ​ര​ന്മാ​ർ ത​മി​ഴ്നാ​ട്ടി​ൽ പി​ടി​യി​ൽ. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും മ​ലേ​ഷ്യ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു പോ​കു​ന്ന പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ണ് ഇ​വ​ർ ശ്ര​മി​ച്ച​ത്. ഇ​വ​രെ പോ​ലീ​സി​നു കൈ​മാ​റി. നി​സാ​മു​ദീ​നി​ലെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ഇ​വ​ർ ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് ത​മി​ഴ്നാ​ട്ടി​ൽ എ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ​നി​ന്നും ഇ​ത്ത​ര​ത്തി​ൽ മ​ലേ​ഷ്യ​ൻ പൗ​ര​ന്മാ​ർ പി​ടി​യി​ലാ​യി​രു​ന്നു. എ​ട്ട് പേ​രാ​ണ് ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ​ത്. ഇ​വ​രെ പി​ന്നീ​ട് ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.