ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി: പാ​ർ​ല​മെ​ന്‍റി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
Thursday, July 11, 2019 11:30 AM IST
ന്യൂ​ഡ​ൽ​ഹി: ക​ര്‍​ണാ​ട​ക​യി​ലെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ ബ​ഹ​ളം. ക​ർ​ണാ​ട​ക വി​ഷ​യ​ത്തി​ൽ ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട‌് കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ വി​ഷ​യം ശൂ​ന്യ​വേ​ള​യി​ൽ ഉ​ന്ന​യി​ക്കാ​മെ​ന്ന് സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സ‌് അം​ഗ​ങ്ങ​ൾ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. നേ​ര​ത്തേ, സ​ഭ സ​മ്മേ​ളി​ക്കു​ന്ന​തി​ന് മു​ന്പ് കോ​ൺ​ഗ്ര​സ് എം​പി​മാ​ർ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജ്യ​സ​ഭ​യി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ രാ​ജ്യ​സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.