മെ​സി ഏ​റ്റ​വും പ്ര​തി​ഫ​ലം പ​റ്റു​ന്ന കാ​യി​ക താ​രം; നേ​ട്ടം റൊ​ണാ​ൾ​ഡോ​യെ പി​ന്ത​ള്ളി
Wednesday, June 12, 2019 10:18 AM IST
ന്യു​യോ​ർ​ക്ക്: ല​യ​ണ​ൽ മെ​സി ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം കൈ​പ്പ​റ്റു​ന്ന കാ​യി​ക താ​രം. ഫോ​ർ​ബ്സ് മാ​സി​ക പു​റ​ത്തു​വി​ട്ട ലോ​ക​ത്തെ 100 കാ​യി​ക താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് താ​രം ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ബോ​ക്സിം​ഗ് താ​രം ഫ്ളോ​യ്ഡ് മെ​യ്വെ​ത​റി​നെ പി​ന്നി​ലാ​ക്കി​യാ​ണ് ബാ​ഴ്സ​ലോ​ണ​യു​ടെ അ​ർ​ജ​ന്ൈ‍​റ​ൻ താ​ര​മാ​യ മെ​സി​യു​ടെ നേ​ട്ടം. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം മെ​സി പ്ര​തി​ഫ​ല​യി​ന​ത്തി​ൽ കൈ​പ്പ​റ്റി​യ​ത് 127 മി​ല്ല്യ​ണ്‍ ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 881 കോ​ടി രൂ​പ).

പോ​ർ​ച്ചു​ഗ​ലി​ന്‍റെ യു​വ​ന്‍റ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ മെ​സി നേ​ട്ട​ത്തി​ൽ പി​ന്ത​ള്ളി. 109 മി​ല്ല്യ​ണ്‍ ഡോ​ള​ർ (ഏ​ക​ദേ​ശം 756 കോ​ടി രൂ​പ) ആ​ണ് റൊ​ണാ​ൾ​ഡോ​യു​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വ​രു​മാ​നം. ബ്ര​സീ​ലി​ന്‍റെ മു​ന്നേ​റ്റ താ​രം നെ​യ്മ​റാ​ണ് (105 മി​ല്ല്യ​ണ്‍ ഡോ​ള​ർ) പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത്.

ഇ​തി​ഹാ​സ ടെ​ന്നീ​സ് താ​രം റോ​ജ​ർ ഫെ​ഡ​റ​ർ (93.4 മി​ല്ല്യ​ണ്‍ ഡോ​ള​ർ) പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. സെ​റീ​നാ വി​ല്ല്യം​സാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ ഏ​ക വ​നി​താ താ​രം (55 മി​ല്ല്യ​ണ്‍ ഡോ​ള​ർ). 63-ാം സ്ഥാ​ന​ത്താ​ണ് സെ​റീ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.