പ്ര​ള​യം: കേ​ര​ള​ത്തി​ന് 3,048 കോ​ടി​യു​ടെ കേ​ന്ദ്ര​സ​ഹാ​യം
Thursday, December 6, 2018 3:46 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന് കേ​ര​ള​ത്തി​ന് 3,048.39 കോ​ടി രൂ​പ​യു​ടെ കേ​ന്ദ്ര​സ​ഹാ​യം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​ത​ല സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം.

5,700 കോ​ടി രൂ​പ​യാ​ണ് പ​ല ഘ​ട്ട​ങ്ങ​ളാ​യി കേ​ര​ളം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​ദ്യ ഘ​ട്ട​ത്തി​ൽ 100 കോ​ടി രൂ​പ​യും ര​ണ്ടാം ത​വ​ണ 500 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു.

കേ​ര​ള​ത്തി​ലെ​ത്തി പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച സെ​ക്ര​ട്ട​റി​ത​ല സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തെ കൂ​ടാ​തെ ഒ​ഡീ​ഷ, ആ​ന്ധ്രാ​പ്ര​ദേ​ശ്, നാ​ഗാ​ലാ​ന്‍​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഐ​ക്യ​രാ​ഷ്ട്ര സ​ഭ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ പ​ഠ​നം അ​നു​സ​രി​ച്ച് 26, 718 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 31,000 കോ​ടി രൂ​പ ചെ​ല​വു​വ​രു​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.