റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ തി​രി​ച്ച​യ​ക്കു​മെ​ന്ന് കേന്ദ്ര സർക്കാർ
റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ തി​രി​ച്ച​യ​ക്കു​മെ​ന്ന് കേന്ദ്ര സർക്കാർ
Thursday, August 18, 2022 7:13 PM IST
വെബ് ഡെസ്ക്
ന്യൂ​ഡ​ൽ​ഹി: റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ തി​രി​ച്ച​യ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​ർ. ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര ​സ​ർ​ക്കാ​രി​ന് ദേ​ശീ​യ സു​ര​ക്ഷ​യാ​ണ് ഏ​റ്റ​വും പ്ര​ധാ​നം. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് രാ​ജ്യ​ത്ത് അ​ഭ​യം ന​ൽ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റോ​ഹിം​ഗ്യ​ൻ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഇ​ന്ത്യ​ൻ പൗ​രന്മാ​രാ​യി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് താ​ൻ വ്യ​ക്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​വ​രെ തി​രി​ച്ച​യ​ക്കും. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​വും ഇ​തേ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണ്.

ഡ​ൽ​ഹി​യി​ലെ അ​ര​വി​ന്ദ് കേ​ജരി​വാ​ൾ സ​ർ​ക്കാ​രാ​ണ് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ന​ൽ​കു​ന്ന​തെ​ന്നും അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​ർ കു​റ്റ​പ്പെ​ടു​ത്തി. ഡ​ൽ​ഹി സ​ർ​ക്കാ​ർ വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നാ​യി ദേ​ശീ​യ സു​ര​ക്ഷ​യി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ ത​ല​സ്ഥാ​ന​ത്ത് താ​മ​സി​ക്കു​ന്ന റോ​ഹിം​ഗ്യ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വെ​ള്ള​വും വൈ​ദ്യു​തി​യും റേ​ഷ​നും ല​ഭി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ അ​വ​ർ​ക്ക് ഫ്ളാ​റ്റു​ക​ൾ പോ​ലും ഡ​ൽ​ഹി സ​ർ​ക്കാ​ർ ന​ൽ​കു​ന്നു​ണ്ട്. അ​ഭ​യാ​ർ​ഥി​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​മെ​ന്ന് ഡ​ൽ​ഹി സ​ർ​ക്കാ​രാ​ണ് ശി​പാ​ർ​ശ ചെ​യ്ത​തെ​ന്നും അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.