ബി​ഹാ​ർ മു​ൻ ഡി​ജി​പി ഗു​പ്തേ​ശ്വ​ർ പാ​ണ്ഡെ ജെ​ഡി​യു​വി​ൽ
Sunday, September 27, 2020 4:54 PM IST
പാ​റ്റ്ന: ബി​ഹാ​ർ മു​ൻ ഡി​ജി​പി ഗു​പ്തേ​ശ്വ​ർ പാ​ണ്ഡെ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ പാ​ർ​ട്ടി​യാ​യ ജെ​ഡി​യു​വി​ൽ ചേ​ർ​ന്നു. ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കേ അ​ടു​ത്തി​ടെ​യാ​ണ് പാ​ണ്ഡെ സ​ർ​വീ​സി​ൽ നി​ന്നും സ്വ​യം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

ശ​നി​യാ​ഴ്ച അ​ദ്ദേ​ഹം നി​തീ​ഷ് കു​മാ​റു​മാ​യി പാ​റ്റ്ന​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച​യി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നാ​യി​രു​ന്നു പാ​ണ്ഡെ​യു​ടെ പ്ര​തി​ക​ര​ണം.

ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​തി​ന്‍റെ മ​ര​ണം ഉ​ൾ​പ്പ​ടെ​യു​ള്ള കേ​സി​ൽ ബി​ഹാ​ർ പോ​ലീ​സി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​യാ​ളാ​ണ് നി​തീ​ഷ് കു​മാ​റി​ന്‍റെ വി​ശ്വ​സ്ത​നാ​യ പാ​ണ്ഡെ.

മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ബി​ഹാ​റി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഒ​ക്ടോ​ബ​ർ 28, ന​വം​ബ​ർ മൂ​ന്ന്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്.

ന​വം​ബ​ർ പ​ത്തി​ന് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. കോ​വി​ഡ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ക​മ്മീ​ഷ​ൻ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.