സഹകരണ ദിനാഘോഷം നടത്തി
1575037
Saturday, July 12, 2025 3:52 AM IST
തിരുവല്ല: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ അന്തർദേശീയ സഹകരണ ദിനാഘോഷം നടത്തി. സംസ്ഥാന സഹകരണ എംപ്ലോയീസ് വെൽഫെയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ ആർ. സനൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പ്രമോദ് ഇളമൺ അധ്യക്ഷത വഹിച്ച യോഗത്തിൽ മികച്ച രീതിയിൽ നിക്ഷേപ സമാഹരണങ്ങൾ നടത്തിയ സംഘങ്ങളെ അവാർഡുകൾ നൽകി ആദരിച്ചു. സംഘങ്ങളിലെ ജീവനക്കാരുടെയും ബോർഡ് അംഗങ്ങളുടെയും മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് പുരസ്കാരങ്ങളും വിതരണം ചെയ്തു.
സംസ്ഥാന സഹകരണ യൂണിയൻ സഹകരണ സ്റ്റാമ്പിന്റെ പ്രകാശനവും നടന്നു. സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയൻ ഇൻസ്ട്രെക്ടർ രേഷ്മ മനോഹരൻ ക്ലാസ് നയിച്ചു. തിരുവല്ല സഹകരണ അസി. റജിസ്ട്രാർ വി.ബിനു, ബെൻസി കെ. തോമസ്, പി.എസ്. റെജി, പ്രകാശ് ബാബു, എസ്. ഹരികുമാർ, ഉഷാ രാജു എന്നിവർ പ്രസംഗിച്ചു.